web analytics

അക്രമകാരികളായ നായകളെ നിരോധിക്കണം; കേന്ദ്രത്തിന്‍റെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി

അക്രമകാരികളായ നായകളെ നിരോധിക്കണം; കേന്ദ്രത്തിന്‍റെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി

ഡൽഹി: മനുഷ്യജീവിതത്തിന് അപകടകാരികളായി തിരിച്ചറിയപ്പെട്ട 23 ഇനങ്ങളിലുള്ള ക്രൂരനായ നായകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകി.

ആറുവയസുകാരനെ പിറ്റ്ബുൾ ആക്രമിച്ചതിനെ തുടർന്നാണ് ഹർജി ഉയർന്നത്.

ജനസാന്ദ്രത കൂടിയ നഗരങ്ങളിൽ ഇത്തരം നായ ഇനങ്ങളെ അനുമതിയോടെ വളർത്തേണ്ടതുണ്ടോ എന്ന ചർച്ചക്കും ഇതോടെ പുതുതായി തുടക്കമിട്ടു.

അക്രമസ്വഭാവമുള്ള നായ ഇനങ്ങളുടെ ഇറക്കുമതി, വിൽപ്പന, പ്രജനനം, വളർത്തൽ എന്നിവ നിരോധിക്കണമെന്ന ആവശ്യവുമായുള്ള ഹർജിയിൽ ചൊവ്വാഴ്ച കേന്ദ്ര-ഡൽഹി സർക്കാറിനും ഡൽഹി പൊലിസിനും മുനിസിപ്പൽ കോർപറേഷനും ഹൈക്കോടതി നോട്ടീസ് അയച്ചു.

നവംബർ 23നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ ചെവി കടിച്ചുപറിച്ച് തെരുവിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് ഹർജി സമർപ്പിച്ചു.

അക്രമകാരികളായ നായകളെ നിരോധിക്കണം എന്നും ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സച്ചിൻ ദത്ത നായയുടെ ഉടമക്കും നോട്ടീസ് നൽകി.

രജിസ്റ്റർ ചെയ്ത കേസിലെ എഫ്‌ഐആർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും നിർദേശിച്ചു.

മുൻകരുതലുകൾ ഇല്ലാതെ നായയെ തെരുവിലേക്കു വിട്ടയക്കരുതെന്ന് മുനിസിപ്പൽ കോർപറേഷനെ കോടതി ആവശ്യപ്പെട്ടു.

നേരത്തെയും ഈ നായ കുട്ടികളെയും മുതിർന്നവരെയും മറ്റ് മൃഗങ്ങളെയും ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിരുന്നെന്നും, സമയബന്ധിത നടപടി സ്വീകരിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

ഇതിനിടെ മറ്റൊരു സംഭവത്തിൽ, കർണാടകയിൽ റോട്ട്‌വീലർ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ നായയുടെ ഉടമ ശൈലേന്ദ്ര കുമാറിനെ ദാവണഗെരെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഹൊന്നൂർ അനിതയാണ് രണ്ട് റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്.

✅ English Summary

The Delhi High Court has issued notices to the Central and Delhi governments on a petition seeking a ban on 23 aggressive dog breeds, following a recent incident in which a six-year-old boy was severely injured by a pit bull. The petition demands a ban on the import, sale, breeding, and ownership of dangerous dog breeds in densely populated urban areas. The court also asked the municipal corporation to ensure that such dogs are not let loose without precautions.

The boy’s father has sought ₹25 lakh compensation. Meanwhile, in Karnataka, a woman died after being attacked by two Rottweilers, and the dog owner has been arrested.

dangerous-dog-breed-ban-delhi-high-court-notice

Delhi High Court, dog attack, pitbull attack, dangerous dog breeds, dog ban petition, child injury, Rottweiler attack, public safety, animal control, Delhi news, Karnataka incident

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

അറബികൾ എന്തിനാ മലയാളികളെ റഫീഖ് എന്ന് വിളിക്കുന്നത്

അറബികൾ എന്തിനാ മലയാളികളെ റഫീഖ് എന്ന് വിളിക്കുന്നത് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടി...

പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം; കൊല്ലത്ത് പൊലീസുകാരന് സസ്‌പെൻഷൻ

പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം; കൊല്ലത്ത് പൊലീസുകാരന് സസ്‌പെൻഷൻ കൊല്ലം: പൊലീസുകാരിക്ക് നേരെ ലെെംഗിക...

ഗൾഫിൽ നിന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിനെ കാണാൻ പോയി; പിന്നീട് കണ്ടെത്തിയത് അവശനിലയിൽ ചതുപ്പ് നിലത്തിൽ നിന്നും

ഗൾഫിൽ നിന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിനെ കാണാൻ പോയി; പിന്നീട് കണ്ടെത്തിയത്...

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ ഈരിത്തെറിച്ചു; അപകടം വാമനപുരത്ത്

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ ഈരിത്തെറിച്ചു; അപകടം വാമനപുരത്ത് തിരുവനന്തപുരം:...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

Related Articles

Popular Categories

spot_imgspot_img