web analytics

മഞ്ഞ് ഉരുകിയതോടെ അപ്രതീക്ഷിത ജലപ്രവാഹമത്തി; റഷ്യയിൽ അണക്കെട്ട് തകർന്ന് അപകടം; പതിനായിരത്തോളം താമസക്കാരെ ഒഴിപ്പിച്ചു

മഞ്ഞ് ഉരുകിയതോടെ അപ്രതീക്ഷിത ജലപ്രവാഹമത്തി അണക്കെട്ട് തകർന്നു. റഷ്യയിലെ ഓറിൺബർഗ് മേഖലയിലാണ് സംഭവം. അണക്കെട്ട് തകർന്ന് പർവ്വത നഗരമെന്ന് പേരുകേട്ട ഓർസ്കിലെ അണക്കെട്ടിന്റെ ഒരരു ഭാഗമാണ് തകർന്നത്. ക്രമാതീതമായി മഞ്ഞ് ഉരുകിയതോടെ അപ്രതീക്ഷിത ജലപ്രവാഹമാണ് ഉറൽ നദിയിലുണ്ടായത്. ഇതാണ് നദിയിലെ മൺ നിർമ്മിതമായ അണക്കെട്ട് തകരാനിടയാക്കിയത്. മോസ്കോയിൽ നിന്ന് 1800 കിലോമീറ്റർ പടിഞ്ഞാറാണ് വെള്ളപ്പൊക്കമുണ്ടായ മേഖല.

ഇതിനിടെ വെള്ളം കുതിച്ചെത്തിയതോടെ പ്രളയക്കെടുതിയിലായ യുറാൽ പർവ്വത മേഖലയിൽ നിന്നും അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. നേരത്തെ ഒറിൺബർഗ് മേഖലയിൽ മഞ്ഞുരുകുന്നത് മൂലം പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളപ്പൊക്ക മേഖലയിൽ നാലായിരം വീടുകളും പതിനായിരത്തോളം താമസക്കാരുമാണ് ഉള്ളത്. വലിയ യന്ത്രഭാഗങ്ങൾ ഉപയോഗിച്ച് അണക്കെട്ടിന്റെ തകർന്ന ഭാഗങ്ങൾ ഉയർത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഓർസ്കിലെ അണക്കെട്ട് പൊട്ടിയ പ്രദേശത്തെ ജോലികൾ തുടരുകയാണെന്നാണ് റഷ്യൻ എമർജൻസി മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവനയിൽ വിശദമാക്കിയത്. ഓർസ്ക് മേഖലയിലെ മൂന്ന് ജില്ലകളിലെ രണ്ടിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണെന്നും റഷ്യൻ മന്ത്രാലയം വിശദമാക്കി. ഖസാഖ് അതിർത്തിയോട് ചേർന്നുള്ള ഈ റഷ്യൻ നഗരത്തിൽ ഏപ്രിൽ 5നാണ് മൺ നിർമ്മിതമായ അണക്കെട്ട് തകർന്നത്. സാഹചര്യങ്ങൾ അപകടകരമായ അവസ്ഥയിലാണെന്നാണ് ഒറിൺബർഗ് മേയർ വെള്ളിയാഴ്ച പ്രതികരിച്ചത്.

Read also: സിപിഎമ്മിന് വൻ തിരിച്ചടി: ത‍ൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു; പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശം

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ!

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ! ഇന്ന് ചിലർക്കു...

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ; ‘O-Shot’ ട്രെൻഡ്… ഗുണമോ ചതിയോ?

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ;...

വിജയ് വെറും ‘റീൽ’ ഹീറോയോ? എംജിആറിനോട് ഉപമിക്കേണ്ട! ദളപതിക്കെതിരെ ആഞ്ഞടിച്ച് ഇപിഎസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ തമിഴക വെട്രി കഴകം തരംഗമാകുമ്പോൾ, താരതമ്യ...

ബിഷപ്പ് സന്ദർശനത്തിന് പിന്നാലെ പൊട്ടിത്തെറി; സഭയ്ക്കും ‘ദീപിക’യ്ക്കും നേരെ പി.സി. ജോർജിന്റെ രൂക്ഷ വിമർശനം

ബിഷപ്പ് സന്ദർശനത്തിന് പിന്നാലെ പൊട്ടിത്തെറി; സഭയ്ക്കും ‘ദീപിക’യ്ക്കും നേരെ പി.സി. ജോർജിന്റെ...

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ യുവതി ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ...

Related Articles

Popular Categories

spot_imgspot_img