കൊച്ചി: വ്യാഴാഴ്ച മുതൽ വേനൽമഴ സജീവമാകുമെന്ന് കാലാവസ്ഥ പ്രവചനം. തെലുങ്കാനയ്ക്ക് മുകളിൽ രൂപംകൊണ്ട ചക്രവാതച്ചുഴി കർണാടകത്തിലേക്ക് നീങ്ങുന്നത്തോടെയാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. നാലു ദിവസം കഴിഞ്ഞ് മഴ ശക്തി കുറഞ്ഞ് സാധാരണ രീതിയിലാകുമെന്നുമാണ് പ്രവചനം.
മദ്ധ്യ, വടക്കൻ ജില്ലകളിൽ തുടങ്ങുന്ന മഴ തുടർന്ന് തെക്കൻ ജില്ലകളിലും വ്യാപകമാവും. എറണാകുളം ജില്ലയിൽ ബുധനാഴ്ചയും വയനാട്ടിൽ വ്യാഴാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.64.5 മില്ലീമീറ്റർ മുതൽ 115 മില്ലീ മീറ്റർ വരെ മഴ ഈ സമയത്ത് ലഭിക്കും.
താപനില 41.8 ഡിഗ്രി വരെ പോയ പാലക്കാട് കഴിഞ്ഞ ദിവസം 38 രേഖപ്പെടുത്തി.40 വരെ എത്തിയ തൃശൂരിൽ 36.6 ആയി താഴ്ന്നു.മറ്റ് ജില്ലകളിൽ രണ്ട് ഡിഗ്രി വരെ കുറഞ്ഞിട്ടുണ്ട്.ബുധനാഴ്ച വരെ പാലക്കാട് ജില്ലയിൽ 39 ഡിഗ്രി അനുഭവപ്പെടാം. കൊല്ലം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി ആയിരിക്കും.