തൃശ്ശൂർ: തൃശൂരിൽ മിന്നൽ ചുഴലി. വരന്തരപ്പള്ളി തെക്കേ നന്തിപുരത്താണ് ഇന്ന് രാവിലെ ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. ചുഴലിയിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. വൈദ്യുതി ലൈനുകളും വ്യാപകമായി നശിച്ചു.(cyclone in thrissur; houses collapsed)
ചുഴലി കാറ്റിൽ എറിയക്കാട് ഗിരീഷിന്റെ മുന്നൂറിലധികം കുലച്ച ഏത്ത വാഴകൾ ഒടിഞ്ഞുവീണു.പുതുക്കാട് പഞ്ചായത്തിലെ കുണ്ടുകടവ് പ്രദേശത്തും ചുഴലി കൊടുങ്കാറ്റ് വീശി. മരം വീണ് 6 വീടുകൾക്ക് ഭാഗിക നാശം ഉണ്ടായി. കോറ്റുകുളം സുരേഷിന്റെ കാറിനു മുകളിലേക്ക് മരം വീണു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
തോട്ടത്തിൽ മോഹനൻ എന്നയാളുടെ വീടിന്റെ ഷീറ്റിട്ട ടെറസ് പറന്നു പോയി. പുതുക്കാട് എംഎൽഎ കെ രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിഗതികൾ വിലയിരുത്തി.
Read Also: വീണ്ടും ആശങ്ക; മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം