ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ തമിഴ്‌നാട്ടിൽ മഴ കനക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കരതൊട്ടത്. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് ആണ് അനുഭവപ്പെടുന്നത്.(Cyclone fengal; heavy rain in chennai)
ഞായറാഴ്ച പുലർച്ചെ നാലു വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. ചെന്നൈയിൽ റോഡ്, ട്രെയിൻ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. നൂറിലേറെ വിമാനസർവീസുകൾ റദ്ദാക്കി. 19 സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കാമെന്നും കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ജനങ്ങൾക്കു മുന്നറിയിപ്പു നൽകി
അതേസമയം കനത്ത മഴയിൽ ചെന്നൈയിൽ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ ശ്രമിച്ച അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഉത്തർ പ്രദേശ് സ്വദേശി ചന്ദൻ ആണ് മരിച്ചത്. എടിഎമ്മിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിയ ഇയാൾ തെന്നിവീണത് വൈദ്യുത കമ്പിയിലേക്കാണ്.