കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. എറണാകുളം സൈബർ പൊലീസ് ആണ് കേസെടുത്തത്. അഭിഭാഷകനായ കൊളത്തൂർ ജയ് സിങ് നൽകിയ പരാതിയിലാണ് നടപടി.(Cyber attack against Justice Devan Ramachandran; Police registered case)
റോഡരികിൽ നിയമവിരുദ്ധമായ രീതിയിൽ സ്ഥാപിച്ച ഫ്ലക്സുകൾക്കെതിരെയുള്ള കേസിൽ കോടതി സ്വീകരിച്ച നിലപാടുകൾക്കെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പാതയോരത്തെ അനധികൃത ഫ്ലക്സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നു തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ വിമർശിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം നടന്നത്.