യു.കെ.യിൽ സിറ്റി സെന്റർ ബാങ്കിൽ 30 കാരനായ ഒരു ഉപഭോക്താവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച, ബ്രിട്ടീഷ് സമയം 2:30 ന് ഡെർബിയിലെ സെന്റ് പീറ്റേഴ്സ് സ്ട്രീറ്റിലുള്ള ലോയ്ഡ്സ് ബാങ്കിനുള്ളിൽ 30 വയസ്സ് പ്രായമുള്ള ഉപഭോക്താവ് ആക്രമിക്കപ്പെട്ടത്.
സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി 40 കാരനായ കൊലയാളിയെയും സഹായിയായ യുവാവിനെയും അറസ്റ്റ് ചെയ്തു.
നോർമന്റണിലെ വെസ്റ്റേൺ റോഡില വീട്ടിൽ നിന്നും വൈകീട്ട് നാലിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുത്തേറ്റ് മരിച്ചയാളുടെ പേരുവിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
എന്നാൽ ഇരയുടെ കുടുംബം ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. കുത്തേറ്റതിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡെർബി നോർത്തിലെയും ഡെർബി സൗത്തിലെയും ലേബർ എംപിമാരായ കാതറിൻ അറ്റ്കിൻസണും ബാഗി ശങ്കറും സംയുക്ത പ്രസ്താവനയിൽ, ‘തങ്ങളുടെ പിന്തുണ ഇരയ്ക്കും കുടുംബത്തിനും വാഗ്ദ്ധാനം ചെയ്തിരുന്നതായി അറിയിച്ചു.
