ഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. ജിരിബാം ജില്ലയിലെ മോങ്ബംഗ് ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ബിഹാര്‍ സ്വദേശി അജയ് കുമാര്‍ ഝാ (43) ആണ് മരിച്ചത്.(crpf jawan killed in militant attack in manipur)
വെടിവെപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു പൊലീസുകാരന്‍ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്‌തെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ചത്തെ ആക്രമണത്തെത്തുടര്‍ന്ന് സമീപത്തെ കുന്നിന്‍ പ്രദേശങ്ങളില്‍ നിന്ന് മോങ്ബംഗില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: പ്രമുഖ നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു