ജർമനിയിൽ തീവ്ര വലതുപക്ഷ പാർട്ടിയായ എ.എഫ്.ഡി. പാർട്ടിയ്ക്ക് എതിരെയുള്ള പ്രതിഷേധങ്ങൾ രാജ്യമെങ്ങും വ്യാപിച്ചു. വിദ്വേഷം പ്രചരിപ്പിയ്ക്കുകയും എതിരാളികളെ കൂട്ട നാടുകടത്തിലിന് വിധേയമാക്കാൻ എ.എഫ്.ഡി. ഗൂഢാലോചന നടത്തുകയും ചെയ്‌തെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പാർട്ടിയെ നിരോധിയ്ക്കണമെന്ന് പ്രതിഷേധത്തിൽ ഉടനീളം ആവശ്യം ഉയർന്നു. തിങ്കളാഴ്ച 14 ലക്ഷം പേരാണ് എ.എഫ്.ഡിയ്‌ക്കെതിരെ തെരുവിലിറങ്ങിയത്. മിതവാദികളായ സാമ്പത്തിക ശാസ്ത്ര പ്രൊഫസർമാരാണ് 10 വർഷം മുൻപ് എ.എഫ്.ഡി. പാർട്ടി രൂപവത്കരിച്ചത്. എന്നാൽ പിന്നീട് നവനാസികൾ പാർട്ടിയിൽ പിടിമുറുക്കുകയും ഫാസിസ്റ്റ് ആശയങ്ങൾക്കായി നിലകൊള്ളുകയുമായിരുന്നു. പാർട്ടിയുടെ പ്രവർത്തനങ്ങൾ ജർമനിയിലെ ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയുടെ നിരീക്ഷണത്തിലാണ്.
Also read: ഡോണസ്‌കിൽ ഉക്രൈൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 27 പേർ ; പ്രതികാര ദാഹിയായി റഷ്യ