web analytics

പൊലീസിന്റെ പെരുമാറ്റത്തിന് വിമർശനം : ഇനിയൊരു സർക്കുലർ ഇറക്കാൻ ഇടവരുത്തരുത് : കടുപ്പിച്ച് ഹൈക്കോടതി

പൊലീസിന്റെ പെരുമാറ്റത്തിന് വീണ്ടും ഹൈക്കോടതി വിമർശനം. ജനങ്ങളോടുള്ള മോശം പെരുമാറ്റത്തിന്റെ കാര്യത്തിൽ പൊലീസിനെ നിയന്ത്രിക്കാൻ ഇനിയൊരു സർക്കുലർ ഇറക്കേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ഹൈക്കോടതി. പൊലീസുകാരുടെ മോശം പെരുമാറ്റം ഇനിയുണ്ടാവരുതെന്നും സർക്കുലറിലെ കാര്യങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസ്ഥാന ഡിജിപിക്ക് നിർദേശം നൽകി.

ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനെ എസ്ഐ അപമാനിച്ച വിഷയത്തിലാണു ഹൈക്കോടതി പൊലീസിനെതിരെ കടുത്ത വാക്കുകൾ ഉപയോഗിച്ചത്. അഭിഭാഷകനോട് നിരുപാധികം മാപ്പു പറയാമെന്ന് എസ്ഐ വി.ആർ.റിനീഷ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതികരണമറിയിക്കാൻ അഭിഭാഷകനോടും കോടതി നിർദേശിച്ചു.

‘‘1965 മുതൽ 10 സർക്കുലറുകൾ ഇറക്കി. എന്നിട്ടും ഒരു മാറ്റവുമില്ല. സംസ്ഥാന ഡിജിപി ഇറക്കിയ സർക്കുലർ ആണ് ഇവർ ലംഘിക്കുന്നത്. ഇപ്പോൾ ഇറക്കിയ 11ാമത്തെ സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എങ്ങനെയാണു നടപ്പാക്കുന്നതെന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കണം’’– ഓൺലൈൻ വഴി കോടതിയിൽ ഹാജരായ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനോട് കോടതി പറ‍ഞ്ഞു. ജനുവരി 30നു പൊലീസുകാർക്കായി പുതിയ സർക്കുലർ പുറത്തിറക്കിയിരുന്നു.

Read Also :രൺജീത്ത് വധക്കേസ് ; വിധി പറഞ്ഞ ജഡ്ജി വി.ജി ശ്രീദേവിയെ അധിക്ഷേപിച്ചു ; മൂന്ന് പേർ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

Other news

ജനറൽ ആശുപത്രിയിൽ മൂർഖൻ, കണ്ടെത്തിയത് ഓപ്പറേഷൻ തിയറ്ററിന് സമീപം

ജനറൽ ആശുപത്രിയിൽ മൂർഖൻ, കണ്ടെത്തിയത് ഓപ്പറേഷൻ തിയറ്ററിന് സമീപം തൃശൂർ: തൃശൂർ ജനറൽ...

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം കൊച്ചി: രാഹുൽ...

തെക്കൻ സ്‌പെയിനിനെ നടുക്കി അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം: 21 മരണം

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം: 21 മരണംതെക്കൻ സ്‌പെയിനിനെ...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Related Articles

Popular Categories

spot_imgspot_img