ന്യൂഡൽഹി: അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായതായി ക്രൈംബ്രാഞ്ച് ഡിസിപി അമിത് ഗോയൽ. അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയ കുമാരിയടക്കം 7 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ ഒരു ബംഗ്ലാദേശിയാണെന്നും പൊലീസ് അറിയിച്ചു. ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരി (50) അടക്കം 7 പേരെയാണ് പൊലീസ് പിടികൂടിയത്.Crime Branch says international organ trafficking gang has been caught
2019 മുതൽ അവയവക്കച്ചവടത്തിൽ ഏർപ്പെട്ട റാക്കറ്റുമായി ബന്ധപ്പെട്ട 7 പേരെ അറസ്‌റ്റ് ചെയ്തതായും ഇവർക്ക് ബംഗ്ലാദേശിൽ ബന്ധങ്ങളുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിസിപി അമിത് ഗോയൽ പറഞ്ഞു. അവയവം ദാനം ചെയ്തവരും സ്വീകർത്താക്കളും ബംഗ്ലാദേശിൽ നിന്നായിരുന്നു. റാക്കറ്റിൻറെ മുഖ്യ സൂത്രധാരൻ റസ്സൽ എന്ന വ്യക്തിയാണ്. ട്രാൻസ്പ്ലാൻറ് നടത്തിയ വനിതാ ഡോക്ടറെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലിനു ബന്ധമില്ലെന്നും ഡോക്ടറെ സസ്‌പെൻഡ് ചെയ്തതായും അപ്പോളോ ആശുപത്രി അറിയിച്ചു.