web analytics

കണ്ണീരണിഞ്ഞ് പ്രിയ; റിങ്കു സിം​ഗിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്ത്

ലഖ്‌നൗ: ക്രിക്കറ്റ് താരം റിങ്കു സിം​ഗിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അഭിഭാഷകയും സമാജ്വാദി പാർട്ടി എംപി പ്രിയ സരോജ് ആണ് ഭാവി വധു. ലഖ്‌നൗവിലെ ‘ദി സെൻട്രം’ ഹോട്ടലിലായിരുന്നു ചടങ്ങുകൾ നടന്നത്.

വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പരസ്പരം കൈകോർത്ത് പിടിച്ചാണ് റിങ്കുവും പ്രിയയും ഹാളിലെത്തിയത്. വേദിയിൽ കയറിയ ഉടനെ പ്രിയ സരോജിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് വീഡിയോയിൽ കാണാം.

ചടങ്ങിന് മുൻപ് റിങ്കു സിം​ഗും കുടുംബവും യുപിയിലെ ചൗധേര വാലി വിചിത്ര ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ക്രിക്കറ്റിൽ നിന്നും രാഷ്‌ട്രീയത്തിൽ നിന്നും നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.

വെജിറ്റേറിയൻ ഭക്ഷണമാണ് അതിഥികൾക്ക് വിളംബിയത്. മുന്നൂറ് പേർ‌ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകൾ.

ഇരുവരുടെയും പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത്. അഖിലേഷ് യാദവ്, ഡിംപിൾ യാദവ്, ജയാ ബച്ചൻ, ശിവ്പാൽ യാദവ്, പ്രവീൺ കുമാർ,രാജീവ് ശുക്ല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇന്ത്യൻ ടി20 ടീമിന്റെ ഭാ​ഗമായ റിങ്കു ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് കളിക്കുന്നത്. ഇത്തവണ താരം 14 മത്സരങ്ങളിൽ നിന്ന് 206 റൺസ് നേടിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

Other news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; പൊട്ടാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; പൊട്ടാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം കണ്ണൂർ: ചെറുവാഞ്ചേരിയിൽ...

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ വൈറൽ

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ...

കൈവിട്ടാൽ “കൈ”വിടും; പെരുമ്പാവൂരിൽ കുന്നപ്പിള്ളി മത്സരിക്കും; എൻഡിഎ പിന്തുണച്ചേക്കും

കൈവിട്ടാൽ "കൈ"വിടും; പെരുമ്പാവൂരിൽ കുന്നപ്പിള്ളി മത്സരിക്കും; എൻഡിഎ പിന്തുണച്ചേക്കും പെരുമ്പാവൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ...

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം; ‘കറക്ക’ത്തിലെ ‘തിരിച്ചു പോണം’ ഗാനം പുറത്തിറങ്ങി

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം; 'കറക്ക'ത്തിലെ ‘തിരിച്ചു പോണം’...

മുന്നണികൾക്കുള്ളിൽ കലഹം കത്തുന്നു! എൽ.ഡി.എഫിൽ വിമതർ, കോൺഗ്രസ് പട്ടിക കുടുങ്ങി, ബി.ജെ.പിയിൽ പൊട്ടിത്തെറി

മുന്നണികൾക്കുള്ളിൽ കലഹം കത്തുന്നു! എൽ.ഡി.എഫിൽ വിമതർ, കോൺഗ്രസ് പട്ടിക കുടുങ്ങി, ബി.ജെ.പിയിൽ...

Related Articles

Popular Categories

spot_imgspot_img