web analytics

ഇനി ചിലത് നടക്കും; നയിക്കാൻ “തല”; ഋതുരാജ് പരിക്കേറ്റ് പുറത്ത്; ചെന്നൈയെ ഇനി​ ധോണി നയിക്കും

ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. 

പരുക്കിനെ തുടർന്ന് നിലവിലെ ക്യാപ്റ്റനായ ഋതുരാജ് ഗ്വൊയ്കവാദിന് സീസൺ ഉടനീളം പുറത്തിരിക്കേണ്ടി വരുന്നതിനാലാണ് ധോണിക്ക് വീണ്ടും ക്യാപ്റ്റൻ സ്ഥാനം നൽകിയത്.

കൈത്തണ്ടയിലെ പരിക്കിനെ തുടര്‍ന്ന് ഋതുരാജ് ഗെയ്ക്വാദ് ഐപിഎല്ലില്‍ നിന്നും പുറത്തായതായും എംഎസ് ധോനി പകരം നായകനാകുമെന്നും കോച്ച്ഫ്‌ളെമിങ്  പറഞ്ഞു. 

വെള്ളിയാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരേയുള്ള മത്സരത്തിന് മുന്നോടിയായാണ് ഫ്ളെമിങ്ങ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ തുഷാര്‍ ദേശ്പാണ്ഡെയുടെ പന്ത് തട്ടിയാണ് ഋതുരാജിന്റെ വലതു കൈത്തണ്ടയ്ക്ക് പരിക്കേറ്റത്. 

ഇതാണ് താരത്തിന് വിനയായത്. നെറ്റ്‌സിലെ പരിശീലനത്തിലെ ഋതുരാജിന്റെ പ്രകടനം വിലയിരുത്തിയ ശേഷമെ താരം കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസ്സി നേരത്തേ പ്രതികരിച്ചിരുന്നത്. 

എന്നാൽ ഡൽഹി, പഞ്ചാബ് ടീമുകൾക്കെതിരേ താരം കളിച്ചിരുന്നു.43കാരനായ ധോണി 2008 മുതൽ 2023വരെയുള്ള കാലയളവിലായി 235 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ചിട്ടുണ്ട്. ഇതിൽ 142 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 90 എണ്ണത്തിൽ​ തോറ്റു. അഞ്ചുതവണ കിരീടവും നേടി.

ഈ സീസണിൽ അഞ്ചുമത്സരങ്ങളിൽ നാലും തോറ്റ ചെന്നൈ നിലവിൽ പോയന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ടീമിനെ ​േപ്ല ഓഫിലെത്തിക്കുക എന്ന വെല്ലുവിളിയാണ് ധോണിക്ക് മുന്നിലുള്ളത്”

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

റിസർവ് ടീമിൽ മലയാളി ജംഷീലയും

റിസർവ് ടീമിൽ മലയാളി ജംഷീലയും കൊച്ചി: കാഴ്‌ചപരിമിതരുടെ വനിത ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ...

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി വിശാഖപട്ടണം: രാജ്യത്തെ 20 സംസ്ഥാനങ്ങൾ...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി നായർ

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി നായർ കൊച്ചി: ലൈംഗിക ആരോപണ...

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലേക്ക്

യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലേക്ക് ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ വീണ്ടും പുനരാരംഭിക്കുന്നു....

Related Articles

Popular Categories

spot_imgspot_img