ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വാഗമൺ. അവധിക്കാലത്ത് ദിവസവും ആയിരക്കണക്കിന് ആളുകളാണ് മലകയറി വാഗമണ്ണിൽ എത്തുന്നത്. എന്നാൽ വാഗമൺ ടൗണിലെ റോഡുകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. Craters in the city for those arriving in Vagamon for the Christmas holidays
വാഗമൺ ടൗണിൽ പഞ്ചായത്ത് ഓഫീസും പോലീസ് സ്റ്റേഷനും അടങ്ങുന്ന ഭാഗം. വാഗമൺ മൊട്ടക്കുന്ന് ഭാഗം, പൈൻ ഫോറസ്റ്റും , അഡ്വഞ്ചറസ് പാർക്കും ഉൾപ്പെടെയുള്ള ഭാഗത്തെ റോഡുകൾ തുടങ്ങിയവയാണ് വൻ ഗർത്തങ്ങൾ നിറഞ്ഞ അവസ്ഥയിലായിരിക്കുന്നത്.
മഴപെയ്താൽ വാഗമണ്ണിലെത്തുന്ന ഇരുചക്ര വാഹന യാത്രികർ ചെളി നിറഞ്ഞ ഘട്ടറുകളിൽ വീഴുന്നതും റോഡുകളിലെ കുഴികളിൽ നിന്നും ചെളി ശരീരത്തിൽ തെറിക്കുന്നതും പതിവാണ്. ചെറുകാറുകൾ ഇറങ്ങിയാൽ അടിഭാഗം തട്ടുന്ന രീതിയിലാണ് കുഴികൾ.
ദിവസവും ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന വാഗമണ്ണിലെ തകർന്ന റോഡുകൾ ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയർത്തണമെന്ന ആവശ്യം ഏറെക്കാലംമായി ഉയരുന്നുണ്ടെങ്കിലും നടപടിയില്ല. വാഗമണ്ണിലേക്ക് സഞ്ചാരികൾ എത്തുന്ന ഏലപ്പാറ, വളകോട്, ഈരാറ്റുപേട്ട റോഡുകൾ ഉയർന്ന നിലവാരത്തിൽ പണികഴിച്ചപ്പോഴും വാഗമൺ ടൗണിലേയും പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലേയും റോഡുകൾ ശോചനീയാവസ്ഥയിലാണ്.