web analytics

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ. കോതമംഗലം നഗരസഭയിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മലയൻകീഴ് കുടിയാട്ട് വീട്ടിൽ കെ.വി. തോമസ് ആണ്അറസ്റ്റി​ലായത്.

ഇന്നലെ വൈകി​ട്ട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായി​രുന്നു. ഇയാൾ ഇതിനുമുമ്പും പീഡനക്കേസി​ൽ പ്രതി​യായി​ട്ടുണ്ട്.

എട്ടാം വാർഡ് കൗൺ​സി​ലറും മലയൻകീഴ് ബ്രാഞ്ച് സെക്രട്ടറി​യും കോതമംഗലം ഈസ്റ്റ് ലോക്കൽ കമ്മി​റ്റി​യംഗവുമാണ് ഇയാൾ.

സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് വെള്ളി​യാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്.

കഴി​ഞ്ഞ വർഷം മാർച്ച് മുതൽ മൂന്നുവട്ടം ഇയാൾ പെൺ​കുട്ടി​യെ കടന്നുപി​ടി​ക്കുകയും മോശമായി​ സംസാരി​ക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

പാർട്ടി​ പ്രാഥമി​ക അംഗത്വത്തി​ൽ നി​ന്ന് തോമസിനെ കോതമംഗലം ഏരി​യാ സെക്രട്ടറി പുറത്താക്കി​.

കൗൺ​സി​ലർ സ്ഥാനം രാജി​വയ്ക്കാനും പാർട്ടി ആവശ്യപ്പെട്ടി​ട്ടുണ്ട്. ബന്ധുവായ യുവതിയെ പീഡിപ്പിച്ചെന്ന കേസിലും പ്രതിയാണ് ഇയാൾ.

യുവതിയുടെ അടുത്ത ബന്ധുവിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസ് കോടതിയിൽ നിലനിൽക്കെയാണ് ബിൽഡിംഗ് കൺസ്ട്രക്ഷൻ കോൺട്രാക്ടർ കൂടിയായ തോമസിനെ കഴിഞ്ഞ സമ്മേളനത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റിയംഗമായി തിരഞ്ഞെടുത്തത്.

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ട്യൂഷൻ സെന്റർ നടത്തിപ്പുകാരനായ അധ്യാപകനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. മറ്റൊരു പോക്സോ കേസിൽ പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കിടങ്ങന്നൂർ ജങ്ഷനിലെ സെന്റ് മേരീസ് കോളേജ് ട്യൂഷൻ സെന്റർ നടത്തിപ്പുകാരനും ഗണിത അദ്ധ്യാപകനുമായ കാക്കനാട്ട് പുതുപ്പറമ്പിൽ വീട്ടിൽ അലക്സ് കാക്കനാട് എന്ന് വിളിക്കുന്ന എബ്രഹാം അലക്സാണ്ടർ ( 62) ആണ് അറസ്റ്റിലായത്. പതിമൂന്നുകാരന്റെ മൊഴിപ്രകാരമാണ് രണ്ടാമത്തെ കേസ് പോലീസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ മാസം 28 ന് വൈകിട്ട് 4.30 നാണ് ഇവരോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്. ഇവിടെ പഠിക്കുന്ന മറ്റൊരു പതിമൂന്നുകാരനു നേരെ ലൈംഗിക അതിക്രമം നടത്തിയതിന് 30 നാണ് ആദ്യ പോക്സോ കേസ് എടുത്തത്.

പിന്നാലെ അറസ്റ്റ ചെയ്ത് റിമാൻഡ് ചെയ്തു. ക്ലാസിനിടെ കുട്ടികളെ കൊണ്ട് തന്റെ സ്വകാര്യഭാഗത്ത് പിടിപ്പിക്കുകയും കുട്ടികളുടെ ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു. പോലീസ് ഇൻസ്പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

സ്കൂളുകളിലെ പോക്സോ കേസ്: കുട്ടികളെ ചൂഷണം ചെയ്തത് 65 അധ്യാപകർ

തിരുവനന്തപുരം: വിദ്യാലയങ്ങളിലെ പോക്സോ കേസ് പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്കൻഡറി സ്‌കൂളുകളിലെ ജീവനക്കാർക്കെതിരെ 77 പോക്സോ കേസുകളാണ് നിലവിലുള്ളത്.

ഇതിൽ 65 പേർ അദ്ധ്യാപകരും 12 പേർ അനദ്ധ്യാപകരുമാണ്. വകുപ്പുതല അച്ചടക്ക നടപടി പൂർത്തിയാക്കിയ 45 പേർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്ന് കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ പോക്‌സോ കേസിൽ സർക്കാർ സ്‌കൂളുകളിൽ നിന്ന് 14 അദ്ധ്യാപകരെയും എയ്ഡഡ് മേഖലയിൽ നിന്ന് 7 അദ്ധ്യാപകരെയും ഇതുവരെ സസ്‌പെൻഡ് ചെയ്തു.

കുട്ടികളുടെ അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി കേരളത്തിൽ നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സബ്ജക്ട് മിനിമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.

English Summary:

CPM leader arrested in POCSO case. The accused is K.V. Thomas of Kudiayattu House, Malayankeezhu, who serves as the Chairman of the Health and Education Standing Committee of Kothamangalam Municipality.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും...

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന മുന്നറിയിപ്പ്

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന...

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ Pinarayi...

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു വിദേശത്ത് ജോലി ചെയ്യുന്ന...

ഫോളിക് ആസിഡിന് പകരം ​ഗർഭിണിക്ക് നൽകിയത് ക്യാൻസർ രോഗികൾക്ക് നൽകുന്ന ഫോളിട്രാക്സ്; ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

ഫോളിക് ആസിഡിന് പകരം ​ഗർഭിണിക്ക് നൽകിയത് ക്യാൻസർ രോഗികൾക്ക് നൽകുന്ന ഫോളിട്രാക്സ്;...

ശബരിമലയിലെ സ്വർണ്ണശേഖരം എത്ര? സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുന്നു; നിർണായക നീക്കവുമായി അമിക്കസ് ക്യൂറി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണ-വെള്ളി ശേഖരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക നീക്കം....

Related Articles

Popular Categories

spot_imgspot_img