web analytics

സിപിഎം സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു; പൊന്നാനിയിൽ ലീഗ് നേതാവ് കെ.എസ് ഹംസ, വടകരയിൽ കെ കെ ശൈലജ, കൊല്ലത്ത് മുകേഷ്: സ്വതന്ത്രർ ഇല്ല; എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായി അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.മന്ത്രിയും പിബി അംഗവും 3 ജില്ലാ സെക്രട്ടറിമാരും 3 എംഎൽഎമാരും 4 കേന്ദ്ര കമ്മിറ്റി അംഗങ്ങളും പട്ടികയിലുണ്ട്. ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണനും കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മത്സരിക്കും. പൊന്നാനിയിലും ഇടുക്കിയിലും സ്ഥാനാർഥികൾ പാർട്ടി ചിഹ്നത്തിൽ മത്സരിക്കും. 20 ലോക്സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മത്സരിക്കുന്നത്.

ആറ്റിങ്ങൽ – വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈൻ, ഇടുക്കി – ജോയ്സ് ജോർജ്, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂർ – മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് – പി.ബി അംഗം എ.വിജയരാഘവൻ, മലപ്പുറം – വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂർ – എം.വി.ജയരാജൻ, കാസർകോട് – എം.വി.ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനാർഥികൾ. സിപിഐ കഴിഞ്ഞ ദിവസം തങ്ങളുടെ സ്ഥാനാർ‌ഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സി.എ. അരുൺ കുമാർ, തൃശൂരിൽ വി.എസ്. സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ എന്നിവരാണ് സിപിഐ സ്ഥാനാർഥികളായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

Read Also: ടി.പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികൾക്ക് വധശിക്ഷയില്ല; ശിക്ഷ ഉയർത്തി

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

നേമത്ത് പോര് മുറുകുന്നു! ‘വേദിയും തീയതിയും ഞാൻ പറയും, ശിവൻകുട്ടി കാത്തിരിക്കട്ടെ’; വെല്ലുവിളിയുമായി രാജീവ് ചന്ദ്രശേഖർ

നേമത്ത് പോര് മുറുകുന്നു! 'വേദിയും തീയതിയും ഞാൻ പറയും, ശിവൻകുട്ടി കാത്തിരിക്കട്ടെ';...

കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരിവേട്ട; വിദേശ ബന്ധം അന്വേഷിച്ച് കസ്റ്റംസ്

കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരിവേട്ട; വിദേശ ബന്ധം അന്വേഷിച്ച് കസ്റ്റംസ് കൊച്ചി: നഗരത്തിലെ...

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി ഉത്തർപ്രദേശ്:...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പാലക്കാട് ഇളക്കിമറിച്ച് മോദി! എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രിയുടെ വൻ റോഡ് ഷോ

പാലക്കാട് ഇളക്കിമറിച്ച് മോദി! എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രിയുടെ...

Related Articles

Popular Categories

spot_imgspot_img