പി പി ദിവ്യയ്‌ക്കെതിരെ കടുത്ത നടപടി വരുമോ? സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഇന്ന്; മുഖ്യമന്ത്രിയുള്‍പ്പെടെ മുഴുവന്‍ സെക്രട്ടറിയേറ്റംഗങ്ങളും പങ്കെടുക്കും

തൃശൂര്‍: സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം emergency secretariat meeting ഇന്ന് നടക്കും. സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ രാവിലെ പത്ത് മണിക്കാണ് അടിയന്തര സെക്രട്ടറിയേറ്റ് യോഗം നടക്കുന്നത്.

മുഖ്യമന്ത്രിയുള്‍പ്പെടെ മുഴുവന്‍ സെക്രട്ടറിയേറ്റംഗങ്ങളും പങ്കെടുക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് അടിയന്തര യോഗം ചേരുന്നതെന്നാണ് സൂചന.

ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പ് സമയത്ത് സംഘടനാ നടപടി സ്വീകരിക്കാറുള്ളു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നെങ്കിലും ദിവ്യയ്‌ക്കെതിരെ നടപടിയുണ്ടായിരുന്നില്ല. പി പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചന കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

ദിവ്യയ്‌ക്കെതിരായ നടപടി ആഭ്യന്തര വിഷയമായതിനാല്‍ സംഘടനാപരമായി ആലോചിക്കും. തെറ്റായ ഒരു നിലപാടിന്റെ കൂടെയും ഈ പാര്‍ട്ടി നില്‍ക്കില്ല. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി എന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

അതേസമയം പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തലവനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിക്കാഴ്ച നടത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

പത്ത് മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുന്‍പ് അറസ്റ്റ് വേണോയെന്നതിലാണ് ചര്‍ച്ച നടന്നത്. പൊലീസ് നീക്കം കമ്മീഷണര്‍ ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചക്ക് ശേഷം കമ്മീഷണറും ഡിജിപിയുമായും യോഗം ചേര്‍ന്നിരുന്നു

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

മാർക്ക് കാർണി, ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമി

ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി എത്തുന്നത് മാർക്ക് കാർണി. കാനഡയുടെ പുതിയ...

മണിയറയിൽ അവസാനിച്ചത് ഒരു വർഷക്കാലത്തെ പ്രണയ ബന്ധം, വധൂവരന്മാർ മരിച്ചനിലയിൽ

അയോധ്യ: വിവാഹ പിറ്റേന്ന് വധൂവരന്മാർ മുറിയിൽ നിന്ന് പുറത്തേക്ക് വരാത്തതിനെ തുടർന്ന്...

വഖഫ് ഭേദഗതി ബിൽ പാസാക്കുമോ? ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും

ന്യൂഡൽഹി: താരിഫുകളെ പറ്റിയുള്ള ട്രംപിന്റെ അഭിപ്രായങ്ങൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡന്റിറ്റി കാർഡ്...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഞ്ച് പേരുടെയും കൊലപാതകം ഷെമിയെ അറിയിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയെ മുറിയിലേക്ക്...

വൈറ്റ് ഹൗസിന് സമീപം ഏറ്റുമുട്ടല്‍: യുവാവിനെ വെടിവച്ചു വീഴ്ത്തി സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥർ

വൈറ്റ് ഹൗസിന് സമീപത്ത് ഏറ്റുമുട്ടല്‍. ഞായറാഴ്ച രാവിലെയാണ് സംഭവം. ഒരു യുവാവും...

താനൂരിലെ പെൺകുട്ടികളുടെ ദൃശ്യം പ്രചരിപ്പിക്കുന്നവർ കുടുങ്ങും; മുന്നറിയിപ്പുമായി പോലീസ്

മലപ്പുറം: താനൂരിൽ നിന്ന് നാടുവിട്ട പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകി...

Related Articles

Popular Categories

spot_imgspot_img