പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ കൗണ്‍സിലറെ അറസ്റ്റ് ചെയ്തു. കോതമംഗലം നഗരസഭയിലെ സിപിഐഎം കൗണ്‍സിലര്‍ കെ വി തോമസ് ആണ് അറസ്റ്റിലായത്.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് അറസ്റ്റിലായ കെ വി തോമസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണ് തോമസിനെതിരെ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തത്.

അതേസമയം പോക്‌സോ കേസിൽ അറസ്റ്റിലായതിന് കെ വി തോമസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സിപിഐഎം അറിയിച്ചു.

കൂടാതെ കെ വി തോമസിനോട് മുന്‍സിപ്പല്‍ കൗണ്‍സില്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതായും സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി വ്യക്തമാക്കി.

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ട്യൂഷൻ സെന്റർ നടത്തിപ്പുകാരനായ അധ്യാപകനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. മറ്റൊരു പോക്സോ കേസിൽ പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കിടങ്ങന്നൂർ ജങ്ഷനിലെ സെന്റ് മേരീസ് കോളേജ് ട്യൂഷൻ സെന്റർ നടത്തിപ്പുകാരനും ഗണിത അദ്ധ്യാപകനുമായ കാക്കനാട്ട് പുതുപ്പറമ്പിൽ വീട്ടിൽ അലക്സ് കാക്കനാട് എന്ന് വിളിക്കുന്ന എബ്രഹാം അലക്സാണ്ടർ ( 62) ആണ് അറസ്റ്റിലായത്. പതിമൂന്നുകാരന്റെ മൊഴിപ്രകാരമാണ് രണ്ടാമത്തെ കേസ് പോലീസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ മാസം 28 ന് വൈകിട്ട് 4.30 നാണ് ഇവരോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്. ഇവിടെ പഠിക്കുന്ന മറ്റൊരു പതിമൂന്നുകാരനു നേരെ ലൈംഗിക അതിക്രമം നടത്തിയതിന് 30 നാണ് ആദ്യ പോക്സോ കേസ് എടുത്തത്.

പിന്നാലെ അറസ്റ്റ ചെയ്ത് റിമാൻഡ് ചെയ്തു. ക്ലാസിനിടെ കുട്ടികളെ കൊണ്ട് തന്റെ സ്വകാര്യഭാഗത്ത് പിടിപ്പിക്കുകയും കുട്ടികളുടെ ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു. പോലീസ് ഇൻസ്പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

സ്കൂളുകളിലെ പോക്സോ കേസ്: കുട്ടികളെ ചൂഷണം ചെയ്തത് 65 അധ്യാപകർ


തിരുവനന്തപുരം: വിദ്യാലയങ്ങളിലെ പോക്സോ കേസ് പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്കൻഡറി സ്‌കൂളുകളിലെ ജീവനക്കാർക്കെതിരെ 77 പോക്സോ കേസുകളാണ് നിലവിലുള്ളത്.

ഇതിൽ 65 പേർ അദ്ധ്യാപകരും 12 പേർ അനദ്ധ്യാപകരുമാണ്. വകുപ്പുതല അച്ചടക്ക നടപടി പൂർത്തിയാക്കിയ 45 പേർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്ന് കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ പോക്‌സോ കേസിൽ സർക്കാർ സ്‌കൂളുകളിൽ നിന്ന് 14 അദ്ധ്യാപകരെയും എയ്ഡഡ് മേഖലയിൽ നിന്ന് 7 അദ്ധ്യാപകരെയും ഇതുവരെ സസ്‌പെൻഡ് ചെയ്തു.

കുട്ടികളുടെ അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി കേരളത്തിൽ നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സബ്ജക്ട് മിനിമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.

Summary: CPIM municipal councilor K.V. Thomas from Kothamangalam Municipality has been arrested in connection with a POCSO case. The arrest has triggered political reactions and public concern.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ ഭുവനേശ്വർ: സാമൂഹിക മര്യാദകൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന് നവദമ്പതികളെ...

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു…!

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു യേശു ക്രിസ്തുവിന്റെ അസ്ഥികള്‍ ഇപ്പോൾ അമേരിക്കയിലെ രഹസ്യനിലവറകളിൽ...

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

Related Articles

Popular Categories

spot_imgspot_img