തിരുവനന്തപുരം: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് വിഷയത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോയി ദര്‍ശനം നടത്താനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കണം. ഇല്ലെങ്കില്‍ വലിയ തിരക്കും സംഘര്‍ഷവുമുണ്ടാകുമെന്നും അത് വര്‍ഗീയവാദികള്‍ മുതലെടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.(CPIM Demands spot booking in sabarimala)
ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ ക്രമീകരണത്തോടുകൂടി ദര്‍ശനം അനുവദിക്കണം. വെര്‍ച്വല്‍ ക്യൂ വേണം. കാല്‍നടയായി ഉള്‍പ്പെടെ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്കാകെ കൃത്യമായിട്ട് സന്നിധിയിലേക്ക് പോകാനും അവര്‍ക്ക് ദര്‍ശനം നടത്താനും സൗകര്യമുണ്ടാവണം. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പോട്ട് ബുക്കിങ് ഒഴിവാക്കി വെർച്വൽ ക്യൂവിലൂടെ 80,000 പേർക്ക് മാത്രമാകും പ്രവേശനം ഉണ്ടാവുക. എന്നാൽ ഇത് വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി മാറും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.