തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐഎം- കോൺഗ്രസ് സംഘർഷം. ചെറുതുരുത്തിയിൽ വെച്ചാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.(CPIM-Congress clash during Chelakara election campaign; Four people were injured)
സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎമ്മും കോൺഗ്രസും നഗര മധ്യത്തിൽ പ്രതിഷേധം നടത്തിയതിനെ തുടർന്ന് വീണ്ടും സംഘർഷമുണ്ടായി. ചേലക്കര മണ്ഡലത്തിൽ 28 വർഷമായി വികസന മുരടിപ്പെന്നാരോപിച്ച് 28 മിനിറ്റ് തലകുത്തി നിന്നുള്ള പ്രതിഷേധം ചെറുതുരുത്തിയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു.
എന്നാൽ പരിപാടിക്ക് അനുമതിയില്ലെന്നു ചൂണ്ടിക്കാണിച്ച് സിപിഐഎം ഭരിക്കുന്ന വള്ളത്തോൾ നഗർ പഞ്ചായത്ത് പരിപാടി തടയുകയായിരുന്നു. ഇതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്.