ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ലെന്നും സർക്കാർ തലത്തിൽ നേതൃമാറ്റം, സിപിഐ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (CPI is not demanding a change in leadership at the government level: Binoy Vishwam)
തൃശൂരിലെ തോല്‍വി നൽകിയത് വലിയ പാഠമാണ്. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. അടിസ്ഥാന പ്രേശ്നങ്ങളായ പെൻഷൻ, സപ്ലൈക്കോ വിതരണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിനുണ്ടായ വീഴ്ച പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ പ്രതീക്ഷയോടെ തന്നെ മത്സര രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ ഇടത് നേതൃത്വത്തിൽ അഴിച്ചു പണി ആവശ്യപ്പെട്ട് മുതിർന്ന സിപിഐ നേതാവ്സി ദിവാകരൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇടത് മുന്നണി തിരുത്തണമെന്നും യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ട് വരണമെന്നും ദിവാകരൻ പറഞ്ഞിരുന്നു.
Read More: മനുഷ്യരുടെ ആ പ്രത്യേക കഴിവ് കാക്കയ്ക്കുമുണ്ട്, അതും ഒരു പരിശീലനവുമില്ലാതെ ! ഇനി നമുക്ക് അഹങ്കരിക്കാൻ ഒന്നുമില്ല, തെളിവുകളുമായി ശാസ്തലോകം