ച​പ്പാ​ത്തി നി​ർ​മാ​ണ യൂണിറ്റിന് ക​ച്ച​വ​ട ലൈ​സ​ൻ​സ് നൽകാൻ കൈക്കൂലി വാങ്ങി; പഞ്ചായത്ത് സെക്രട്ടറിക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കോ​ഴി​ക്കോ​ട്: കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ ജ​ഡ്ജ് ഷി​ബു തോ​മ​സാണ് ശിക്ഷ വിധിച്ചത്. ച​പ്പാ​ത്തി നി​ർ​മാ​ണ യൂണിറ്റിന് ക​ച്ച​വ​ട ലൈ​സ​ൻ​സ് ന​ൽ​കാ​നാ​യി 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും പി​ന്നീ​ട് അത് കുറച്ച് 5,000 രൂ​പ​യാ​ക്കി ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.

കു​റ്റ്യാ​ടി വ​ട്ടോ​ളി സൗ​പ​ർ​ണി​ക​യി​ൽ പി.​ടി. പ​ത്മ​രാ​ജ​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെയാണ് ഇയാൾ കൈക്കൂലി കേസിൽ പിടിയിലായത്. ക​ച്ച​വ​ട ലൈ​സ​ൻ​സ് നൽകണമെങ്കിൽ കൈക്കൂലിയുമായി 2014 ആ​ഗ​സ്റ്റ് 27ന് ​രാ​വി​ലെ വരാനാണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ നിർദേശിച്ചത്. അതേസമയം തന്നെ വി​ജി​ല​ൻ​സ് പ​ത്മ​രാ​ജ​നുള്ള കെണി ഒരുക്കിയിരുന്നു.

കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ ജ​ഡ്ജ് ഷി​ബു തോമസാണ് പ​ത്മ​രാ​ജ​നുള്ള ശിക്ഷ വിധിച്ചത്. നാ​ല് വ​ർ​ഷം ക​ഠി​ന​ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴയുമാണ് ചുമത്തിയിരിക്കുന്നത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. വി​വി​ധ വ​കു​പ്പു​ക​ളി​ൽ മൊ​ത്തം ഏ​ഴ് വ​ർ​ഷം ത​ട​വ് വി​ധിച്ചിട്ടുണ്ടെ​ങ്കി​ലും ഒ​ന്നി​ച്ച് നാ​ല് വ​ർ​ഷം അ​നു​ഭ​വി​ച്ചാ​ൽ മ​തി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. എ​ൻ. ലി​ജീ​ഷ് ഹാ​ജ​രാ​യി. മു​ൻ വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി കെ. ​അ​ഷ്റ​ഫാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്,...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍ തിരുവല്ലം: വീട്ടില്‍ നിന്നും കാണാതായ സ്ത്രീയെ അടുത്ത...

Related Articles

Popular Categories

spot_imgspot_img