2023 മേയ് 22 ന് കാർഡിഫിലെ എലിയിൽ ഇ-ബൈക്ക് അപകടത്തിൽ 16,15 വയസുള്ള രണ്ടു യുവാക്കൾ മരിച്ചിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിനും തീവെയ്പ്പിനും കാരണക്കാരായ എട്ടു കൗമാരക്കാർക്ക് ശിക്ഷ വിധിച്ച് കോടതി. 12 മാസത്തേയ്ക്കാണ് ശിക്ഷിച്ച് റഫറൽ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. കൗമാരക്കാർ ഉൾപ്പെട്ട കേസുകളിൽ വിധിക്കുന്ന നല്ലനടപ്പിന് സമാനമായ ഒരു ശിക്ഷയാണ് ഇവർക്ക് നൽകിയിരിക്കുന്നത്.
കുട്ടികൾ സുഹൃത്തുക്കളുചടെ മരണത്തിൽ പ്രകോപിതരായി പോലീസിന് നേരെ കല്ലുകളും പടക്കങ്ങളും പെട്രോൾ ബോംബുകളും എറിഞ്ഞത് വിചാരണ വേളയിൽ തെളിഞ്ഞു. ഒട്ടേറെ കാറുകൾ ഇവർ കത്തിക്കുകയും ആക്രമണങ്ങളിൽ 31 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. സൗത്ത് വെയിൽസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കലാപമായിരുന്നു അന്ന് നടന്നത്. പോലീസിനെ കുറ്റപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സന്ദേശം പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കി. നിങ്ങൾക്ക് നന്നാവാൻ അവസരം ലഭിച്ചിരിക്കുന്നുവെന്നും വീണ്ടും കോടതിയിൽ വന്നാൽ ഇനി അവസരം ലഭിക്കില്ലെന്നും ജഡ്ജി കുട്ടികൾക്ക് മുന്നറിയിപ്പ് നൽകി.