വിവാഹമോചനം എന്നും വേദനയാണ്. എന്നാൽ ചിലപ്പോൾ ഒക്കെ വിവാഹമോചനം ചൈനയില്‍ നടന്ന ഒരു വിവാഹ മോചനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. വിവാഹമോചനം അനുവദിക്കുന്നതിനിടെ ജഡ്ജി നടത്തിയ വിധി ഭര്‍ത്താവിനെ അമ്പരിപ്പിച്ചിരിക്കുകയാണ്.
അന്തിമ വിധി പുറപ്പെടുവിക്കുന്ന സമയത്ത് ഭര്‍ത്താവ് പ്രതീക്ഷിക്കാത്ത കാര്യം ജഡ്ജി പറഞ്ഞതു കേട്ടാണ് ഭര്‍ത്താവ് ഞെട്ടിപ്പോയത്. ഭാര്യ ചെയ്ത വീട്ടുജോലികള്‍ക്ക് ഗണ്യമായ തുക നൽകണം എന്നായിരുന്നു ജഡ്ജി വിധിച്ചത്. വീട്ടുജോലിക്കായി ഭാര്യ ആവശ്യപ്പെട്ട ആറ് ലക്ഷം രൂപയുടെ അഞ്ചിരട്ടി തുക നല്‍കാനാണ് ജഡ്ജി ഉത്തരവിട്ടത്.
2011ലാണ് ഹുവും ഭാര്യയും വിവാഹിതരായത്. അതേ വര്‍ഷം തന്നെ അവര്‍ക്ക് ഒരു മകള്‍ ജനിച്ചു. മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ അഭിപ്രായ വ്യത്യാസം കാരണം 2022ല്‍ ഹു വീട് വിട്ടുപോയി. തുടര്‍ന്ന് ദമ്പതികള്‍ വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.
തുടര്‍ന്ന് 2024ല്‍ ഹു വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഭാര്യ മകളുടെ സംരക്ഷണാവകാശവും സ്വത്തിന്റെ ഒരു വിഹിതവും ആവശ്യപ്പെട്ടു. കൂടാതെ വര്‍ഷങ്ങളായി താന്‍ ചെയ്തിരുന്ന വീട്ടുജോലികള്‍ക്ക് നഷ്ടപരിഹാരമായി 50,000 യുവാന്‍(ഏകദേശം ആറ് ലക്ഷം രൂപ) ആണ് അവര്‍ ആവശ്യപ്പെട്ടത്.
വീട്ടുജോലികള്‍ ചെയ്യുന്നതിനും മകളെ പരിപാലിക്കുന്നതിനുമായി ഹുവിന്റെ ഭാര്യ ജോലി ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഹു പ്രതിമാസം ഒരു നിശ്ചിത തുകയും ഇതിന് പുറമെ 30 ലക്ഷം രൂപയും ഒന്നിച്ച് നല്‍കണമെന്നും കോടതി വിധിക്കുകയായിരുന്നു.