കുമളിയിൽ നാലര വയസ്സുകാരനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതികൾ കുറ്റക്കാരെന്നു കോടതി; വിധി സംഭവം നടന്ന് 11 വർഷങ്ങൾക്കുശേഷം

കുമളിയിൽ നാലര വയസ്സുകാരനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതികൾ കുറ്റക്കാരെന്നു കോടതി. ഷെരീഫിന്റെ രണ്ടാം ഭാര്യ അനീഷ ഷെഫീക്കിനെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ പീഡിപ്പിച്ചെന്നാണ് കേസ്. ഷെഫീക്കിന്റെ പിതാവ് ഉപ്പുതറ ചപ്പാത്ത്‌കര ഷെരീഫ്, ഭാര്യ അനീഷ എന്നിവരാണു കേസിലെ പ്രതികൾ. Court finds accused guilty in case of father and stepmother attacking four-and-a-half-year-old boy

പ്രതികൾക്കെതിരെ കൊലപാതക ശ്രമം, മരണഭയം ഉളവാക്കുന്ന രീതിയിൽ മുറിവേൽപ്പിക്കൽ, കുട്ടികൾക്കെതിരെയുള്ള അതിക്രമം എന്നിങ്ങനെ പത്തു വർഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവം നടന്ന് 11 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞത്.

2013 ജൂലൈ 15നായിരുന്നു സംഭവം. ഷെരീഫിന്റെ ആദ്യ ഭാര്യയിലെ കുട്ടിയാണ് ഷെഫീക്ക്. ജൂലൈ 15ന് ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ചേർന്നു തലയ്‌ക്കു മാരകമായി മുറിവേൽപ്പിക്കുകയായിരുന്നു., ശരീരത്തിന്റെ പല ഭാഗങ്ങളും പൊള്ളിച്ചു. നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയതിനെ തുടർന്നാണ് ഷെഫീക്കിനെ ആശുപത്രിയിലാക്കിയത്.

കുട്ടിക്കു വീണു പരുക്കേറ്റെന്നാണു മാതാപിതാക്കൾ പ്രചാരണം നടത്തിയത്. രണ്ടുപേരെയും പിറ്റേ ദിവസം കുമളി പൊലീസ് അറസ്‌റ്റ് ചെയ്‌തു. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ ഷെഫീക്കിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. തലച്ചോറിനേറ്റ ക്ഷതം മൂലം കുഞ്ഞിന്റെ സംസാരശേഷി പൂർണമായും ഇല്ലാതായിരുന്നു. .

സംസ്‌ഥാന സർക്കാരും സന്നദ്ധ സംഘടനകളും നാട്ടുകാരും സഹായ ധനമെത്തിച്ചതോടെ ഷെഫീഖിന് വെല്ലൂരിൽ തുടർ ചികിത്സയ്‌ക്കു കളമൊരുങ്ങി. ഒരു വർഷത്തെ ചികിത്സയ്‌ക്കു ശേഷമാണ് നേരിയ തോതിൽ സംസാരിക്കാൻ തുടങ്ങിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല തീർഥാടകരുടെ ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു; അഞ്ച് പേരുടെ നില അതീവഗുരുതരം

ശബരിമല തീർഥാടകരുടെ ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ചുണ്ടായ ഉണ്ടായ അപകടത്തിൽ...

കോമ്പസ് കൊണ്ട് ശരീരത്തിൽ കുത്തി മുറിവിൽ ലോഷൻ ഒഴിച്ചു; പുറത്തുവന്നത് അതിപൈശാചിക ദൃശ്യങ്ങൾ; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിങിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു....

ചർച്ചകൾ പരാജയം; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം...

കരിമരുന്ന് പ്രയോഗത്തിന് പിന്നാലെ ആന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തി; കൊയിലാണ്ടിയിലെ അപകടത്തിൽ മരണം മൂന്നായി, മുപ്പതോളം പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി....

Other news

ഡോക്ടറുടെ അശ്രദ്ധ; പനി ബാധിച്ച് ചികിത്സക്കെത്തിയ യുവതി മരിച്ചതായി പരാതി

ന്യൂഡൽഹി: ഡോക്ടറുടെ അശ്രദ്ധ കാരണം യുവതി മരിച്ചതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലെ...

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

ലൈംഗിക പീഡന കേസുകളിൽ പ്രതിചേർക്കപ്പെട്ട 255 സ്കൂൾ അധ്യാപകരുടെ ലിസ്റ്റ് റെഡി; വിദ്യാഭ്യാസ യോഗ്യതകൾ റദ്ദാക്കിയ ശേഷം പിരിച്ചുവിടും

ചെന്നൈ: ലൈംഗിക പീഡന കേസുകളിൽ പ്രതിചേർക്കപ്പെട്ട സ്കൂൾ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകൾ...

നാ​ല​ണ​യി​ൽ​നി​ന്ന് 54,110 കോ​ടി​യു​ടെ ആ​സ്തിയിലേക്ക്​; ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് ഇ​ന്ന് 100 വ​യ​സ്സ്

വ​ട​ക​ര: നാ​ല​ണ​യി​ൽ​നി​ന്ന് 54,110 കോ​ടി​യു​ടെ ആ​സ്തി​യി​ലേ​ക്ക് കു​തി​ച്ച ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട്...

സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ; പണവുമായി നാട്ടുകാരൻ മുങ്ങിയതായി പരാതി

മലപ്പുറം: സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പയെടുത്ത് നാട്ടുകാരൻ മുങ്ങിയതായി പരാതി. പെരിന്തൽമണ്ണയിലാണ്...

Related Articles

Popular Categories

spot_imgspot_img