കാറിൽ മയക്കുമരുന്ന് കടത്ത്
കോവളം: കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതിമാരെയും സുഹൃത്തുക്കളെയും അറസ്റ്റു ചെയ്തു. കോവളത്തും നഗരത്തിലും ഗ്രാമീണ മേഖലകളിലും വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്.
വട്ടിയൂർക്കാവ് ഐ.എ.എസ് കോളനയിൽ വാടകക്ക് താമസിക്കുന്ന ശ്യാം(35) ഇയാളുടെ ഭാര്യ രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ(24), രാജാജിനഗർ ഫ്‌ളാറ്റ് നമ്പർ 219 ൽ താമസം സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്.
കാറിനുളളിൽ ഒളിപ്പിച്ചുവെച്ചിരുന്ന അരക്കിലോ എംഡിഎംഎ, ഒൻപതുഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയാണ് സിറ്റി ഡാൻസാഫ് ടീമിന്റെ സംഘം ബൈപ്പാസിലെ കോവളം ജങ്ഷനിൽ നിന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവ സമയത്ത് ദമ്പതിമാരുടെ കുട്ടികളും കാറിലുണ്ടായിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് കുട്ടികളെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
കൊല്ലം ചാത്തന്നൂരിൽ നിന്ന് മൂന്നുമാസം മുൻപ് പണയത്തിനെടുത്ത കാറിലായിരുന്നു സംഘം മയക്കുമരുന്ന് കടത്തിയത്.
രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്ത് നിന്ന് ബസിലായിരുന്നു ശ്യാമും ഭാര്യ രശ്മിയും ബെംഗ്ലുരൂവിലേക്ക് പോയത്. തുടർന്ന് മയക്കുമരുന്നുമായി തമിഴ്‌നാട്ടിലെ കാവല്ലൂരെത്തിയിരുന്നു.
തുടർന്ന് സുഹ്യത്തുക്കളായ മുഹമ്മദ് നൗഫലിനെയും സഞ്ജയിനെയും കാറുമായി എത്താൻ ശ്യാം ആവശ്യപ്പെട്ടു. ഇവർ അവിടെ എത്തിയശേഷം ദമ്പതിമാരെയും വാഹനത്തിൽ കയറ്റി കന്യാകുമാരിയിലേക്ക് പോയി. തുടർന്ന് കന്യാകുമാരിയിൽ നിന്ന് തീരദേശ റോഡുവഴിയാണ് സംഘം കോവളത്തേക്ക് എത്തിയത്.
അതേസമയം കാറിൽ സംഘം മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം കോവളത്ത് മഫ്തിയിലുണ്ടായിരുന്നു.
പോലീസ് പിൻ തുടരുന്നു എന്ന സംശയത്തെ തുടർന്ന് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഡാൻസാഫിന്റെ ജീപ്പുപയോഗിച്ച് പിൻതുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
പതിറ്റാണ്ട് കണ്ട വലിയ മയക്കുമരുന്ന് വേട്ട….! പിടിച്ചെടുത്തത് 1000 കോടിയുടെ കൊക്കെയ്ൻ…!
കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി യു.കെ. അതിർത്തി സേന ഉദ്യോഗസ്ഥർ. പിടിച്ചെടുത്തത് ഏകദേശം 100 മില്യൺ പൗണ്ട് വിലവരുന്ന കൊക്കെയ്ൻ ആണ്.
ജൂൺ മാസം ആദ്യം പനാമയിൽ നിന്ന് ലണ്ടൻ ഗേറ്റ്വേ തുറമുഖത്ത് എത്തിയ കണ്ടെയ്നർ കപ്പലിൽ നിന്നാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊക്കെയ്ൻ പിടികൂടിയത്.
എസെക്‌സിലെ സ്റ്റാൻഫോർഡ് ഹോപ്പിലെ തുറമുഖത്തെ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് വലിയ പ്രയത്‌നം നടത്തിയാണ് കൊക്കെയ്ൻ കണ്ടെത്തിയത്. 2.4 ടൺ ഭാരം വരുന്ന ചരക്ക് കണ്ടെത്തുന്നതിന് 37 വലിയ കണ്ടെയ്നറുകൾ നീക്കേണ്ടിവന്നു.
ഏകദേശം 100 മില്യൺ പൗണ്ട് വിലമതിക്കുന്ന ഇത്, രേഖകൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ആറാമത്തെ വലിയ കൊക്കെയ്ൻ പിടിച്ചെടുക്കലാണെന്ന് ഹോം ഓഫീസ് അറിയിച്ചു
.’ഇന്റലിജൻസ് നേതൃത്വത്തിലുള്ള ഒരു ഓപ്പറേഷനു’ ശേഷമാണ് സ്‌പെഷ്യലിസ്റ്റ് സമുദ്ര ഉദ്യോഗസ്ഥർ മയക്കുമരുന്ന് പിടികൂടിയത്.
നമ്മുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ക്രിമിനൽ സംഘങ്ങളെക്കാൾ സമർപ്പിതരായ അതിർത്തി സേനയിലെ സമുദ്ര ഉദ്യോഗസ്ഥർ ഒരു പടി മുന്നിൽ എങ്ങനെ തുടരുന്നു എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ബ്രിട്ടീഷ് തീരങ്ങളിലേക്ക് മയക്കുമരുന്ന് കടക്കുന്നത് തടയാൻ ലാറ്റിനമേരിക്കയിലുടനീളം പരിശീലന പരിപാടികൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Summary: A couple and their friends were arrested for transporting MDMA and hybrid cannabis in a car. The narcotics were allegedly being smuggled for distribution across Kovalam area.