സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ കൊപ്പിയടി. കൊപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പാണ് കണ്ടെത്തിയത്. വിദ്യാർഥികൾക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച് ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നൽകി.പരീക്ഷാ മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട സ്‌ക്വഡ് പരിശോധനായിലാണ് ഇത്തരത്തിൽ ക്രമക്കേട് നടത്തിയത് കണ്ടെത്തിയത്. സാധാരണയായി ഇന്വിജിലേറ്റർക്കു പുറമെ സ്കൂളുകളിൽ ഉപജില്ലാ അടിസ്ഥാനത്തിൽ ഇത്തരം സ്‌ക്വാഡ് അധ്യാപകരെ പരിശോധനയ്ക്കായി നിയമിക്കാറുണ്ട്. ഇത്തരത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഈ 112 വിദ്യാർത്ഥികളെയും ഇവർ പരീക്ഷയെഴുതിയ മുറികളിലെ അധ്യാപകരെയും തിരുവനന്തപുരത്ത് ഹയർ സെക്കണ്ടറി ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. അവിടെ നടന്ന ഹിയറിങ്ങിലാണ് കോപ്പിയടി തെളിവുകൾ സഹിതം തെളിയിക്കപ്പെട്ടത്. കർശന നടപടി വേണ്ട വിഷയമാണിതെന്നു ആദ്യമേ തീരുമാനിച്ചെങ്കിലും വിദ്യാർത്ഥികളുടെ മാപ്പപേക്ഷ ലഭിച്ചതുമൂലവും ഇവരുടെ ഭാവിയെക്കരുതിയും അടുത്ത മാസം നടക്കുന്ന സേ പരീക്ഷയിൽ ഇവർക്ക് ഒരു അവസരം കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു.