ന്യൂജഴ്‌സി: ലോക ഫുട്‌ബോളിലെ മിശിഹായ ലയണല്‍ മെസ്സി കരിയറില്‍ മറ്റൊരു പൊന്‍തൂവലിനരികെ. കോപ്പാ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കപ്പിന് കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ് അര്‍ജന്റീന.Argentina is within reach of the cup for the second time in a row in the Copa America Championship.
ആദ്യ സെമിയില്‍ ടൂര്‍ണമെന്റിലെ സര്‍പ്രൈസ് ടീമുകളിലൊന്നായി മാറിയ കാനഡയെയാണ് അവര്‍ തകര്‍ത്തുവിട്ടത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു അര്‍ജന്റീന എതിരാളികളുടെ കഥ കഴിക്കുകയായിരുന്നു.
ഇരുപകുതികളിലുമായി ജൂലിയന്‍ അല്‍വാരസ് (22ാം മിനിറ്റ്), മെസ്സി (51) എന്നിവരുടെ ഗോളുകളിലാണ് അര്‍ജന്റീന ഫൈനലിലേക്കു ടിക്കറ്റെടുത്തത്
ഹൂലിയന്‍ ആല്‍വരെസും ലയണല്‍ മെസ്സിയും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും.
മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് അര്‍ജന്റീനന്‍ താരങ്ങളുടെ കാലുകളിലായിരുന്നു. 23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. റോഡ്രിഗോ ഡി പോള്‍ നല്‍കിയ പാസുമായി മുന്നേറിയ ഹൂലിയന്‍ ആല്‍വരെസ് അനായാസം പന്ത് വലയിലാക്കി. ആദ്യ പകുതിയില്‍ അര്‍ജന്റീന പിന്നീടും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ വന്നില്ല.
രണ്ടാം പകുതിയെ ധന്യമാക്കിയത് മെസ്സിയുടെ ഗോളാണ്. ഈ കോപ്പയില്‍ ഇതാദ്യമായാണ് മെസ്സി ഗോള്‍ നേടുന്നത്. എന്‍സോ ഫെര്‍ണാണ്ടസ് നല്‍കിയ പാസിലാണ് ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ അവസാന മിനിറ്റുകളില്‍ ചില കനേഡിയന്‍ ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും വലചലിപ്പിക്കാനായില്ല. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും ലിയോയുടെ സംഘം കോപ്പയുടെ ഫൈനല്‍ കളിക്കും