web analytics

ബാങ്കിലെ ക്രമക്കേടിൽ പരാതിയുമായി നിക്ഷേപകർ, പിന്നാലെ ഒളിവിൽ പോയി; സഹകരണ സംഘം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടർന്ന് ഒളിവിൽ പോയ മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേല മോഹനൻ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ റിസോര്‍ട്ടിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത്.(Cooperative Society president found dead in Thiruvananthapuram)

ആത്മഹത്യയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചുള്ള പരാതിയെ തുടര്‍ന്ന് മോഹനന്‍ ഒളിവിലായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘത്തിൽ യഥാസമയം പണം തിരികെ നല്‍കിയില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് നിക്ഷേപകർ പ്രതിഷേധവും നടത്തിയിരുന്നു.

പോലീസ് ഇടപെടലിനെ തുടർന്ന് ഈ മാസം അഞ്ചിനകം തുക മുന്‍ഗണനാ ക്രമത്തില്‍ തിരികെ നല്‍കാന്‍ ധാരണയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രസിഡന്റായ മുണ്ടേല മോഹനന്‍ ഒളിവില്‍ പോയത്. നിക്ഷേപകരുടെ പരാതികളില്‍ സഹകരണ വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുണ്ടേല മോഹനന്റെ മരണം.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

ന്യൂറോ സർജനെന്ന് വ്യാജപ്പേര്; വേഷം മാറി മുങ്ങാൻ ശ്രമം! മെഡിക്കൽ കോളേജിൽ ‘ലേഡി ഡോക്ടർ’ പിടിയിൽ; സിനിമാ സ്റ്റൈൽ നാടകം

തിരുവനന്തപുരം:തിരുവനന്തപുരംമെഡിക്കൽ കോളേജിലെ അതീവ സുരക്ഷയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ബുധനാഴ്ച രാവിലെ...

സ്കൂളുകളിൽ ഇനി അടിമുടി മാറ്റം! വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നിർബന്ധം; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന ബാലാവകാശ...

‘പാവപ്പെട്ടവന് മനസിലാകില്ല’; ഉപഭോക്താവിനെ അധിക്ഷേപിച്ച് ബേക്കറി

‘പാവപ്പെട്ടവന് മനസിലാകില്ല’; ഉപഭോക്താവിനെ അധിക്ഷേപിച്ച് ബേക്കറി ബംഗളൂരുവിലെ കോരമംഗലയിലുള്ള ഒരു പ്രശസ്ത ബേക്കറി...

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഒളിവിൽ കഴിഞ്ഞിരുന്ന ഏഴാം പ്രതിയും പിടിയിൽ;

പത്തനംതിട്ട: കേരള മനസാക്ഷിയെ ഞെട്ടിച്ച തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസിലെ നിർണ്ണായക വഴിത്തിരിവ്....

Related Articles

Popular Categories

spot_imgspot_img