web analytics

സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ നേടിക്കൊടുത്തു; ഇനി പ്രകൃതിയിലേക്ക്; സംസ്ഥാനത്തെ ഏക കോപ്പിക്സ് തേക്കുതോട്ടമായിരുന്ന ഉടുമ്പന്നൂർ തേക്ക് പ്ലാന്റേഷൻ സ്വാഭാവിക വനമായി മാറ്റുന്നു

സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ വരുമാനം നേടിക്കൊടുത്ത ഏക കോപ്പിക്സ് തേക്കുതോട്ടമായിരുന്ന ഉടുമ്പന്നൂർ തേക്ക് പ്ലാന്റേഷൻ വനംവകുപ്പ് സ്വാഭാവിക വനമായി മാറ്റുന്നു. കോന്നി വനം ഡിവിഷനിലെ കുമരംപേരൂർ ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ അതിർത്തിയിലാണ് കോപ്പിക്സ് തേക്കുതോട്ടം ഉണ്ടായിരുന്നത്. ചെങ്ങറ സമരഭൂമിക്കും അടവി കുട്ടവഞ്ചി കടവിനുംപടിഞ്ഞാറ് 40.47 ഹെക്ടറിൽ വ്യാപിച്ചു കിടന്നിരുന്ന തോട്ടം പരിപാലന ചെലവില്ലാത്തതിനാൽ ലാഭകരമായിരുന്നു രാജഭരണകാലത്ത് ഇവിടെ നട്ട തേക്കുത്തൈകൾ 1957 ൽ മുറിച്ചു മാറ്റിയിരുന്നു. വീണ്ടും തൈകൾ നടാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ല. എന്നാൽ പഴയ മരങ്ങളുടെ കുറ്റി, വേര് എന്നിവയിൽ നിന്നു പൊട്ടിക്കിളിർത്ത് കോപ്പിക്സ് തോട്ടമായി മാറുകയായിരുന്നു. നട്ടുപിടിപ്പിക്കാതെ, വെട്ടിയ മരത്തിന്റെ കുറ്റിയിൽ നിന്നോ വേരിൽ നിന്നോ മുളപൊട്ടി സ്വാഭാവികമായി വളരുന്ന മരങ്ങളുള്ള തോട്ടങ്ങളെയാണ് കോപ്പിക്സ് എന്നറിയപ്പെടുന്നത്. . കഴിഞ്ഞ വർഷം വനംവകുപ്പ് ഇവിടുത്തെ തേക്കുകൾ മുറിച്ചുമാറ്റി. 5818 തേക്കുമരങ്ങൾ മുറിച്ചു. 85,000 ഘനഅടി തടിയാണ് വിൽപന നടത്തിയത്. തടി വിൽപനയിലൂടെ 35 കോടി രൂപ ലഭിച്ചു.

Read also: ‘സിംഗിളാണോ,​ കാമുകിയെ വേണോ ? ഞാൻ റെഡി’ ! വാടകയ്ക്ക് വരാൻ തയ്യാറെന്നു യുവതി; നിരക്കുകളും പുറത്തുവിട്ടു; ജോലി പോയാൽ ഇങ്ങനെ പല സ്റ്റാർട്ടപ്പുകളും ഉയർന്നുവരുമെന്നു സോഷ്യൽ മീഡിയ

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കട്ടപ്പനയിൽ നിന്നും മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയി; കട്ടപ്പന സ്വദേശിക്ക് പണി കിട്ടി

മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയ കട്ടപ്പന സ്വദേശിക്ക് പിഴ ഇടുക്കി കട്ടപ്പനയിൽ...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക്

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക് റെക്കോർഡ് നേട്ടങ്ങൾക്കുശേഷം...

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക്

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക് പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന്...

കബഡിയുടെ ശക്തിയും യുവത്വത്തിന്റെ ഊർജ്ജവും: ‘ബൾട്ടി’ 50-ാം ദിവസം ആഘോഷിക്കുന്നു

കബഡിയുടെ ശക്തിയും യുവത്വത്തിന്റെ ഊർജ്ജവും: ‘ബൾട്ടി’ 50-ാം ദിവസം ആഘോഷിക്കുന്നു ഷെയ്ൻ നിഗം...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Related Articles

Popular Categories

spot_imgspot_img