കൊച്ചി: പെയിന്റ് കമ്പനിക്കെതിരെ 3.5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഗുണനിലവാരമില്ലാത്ത പെയിന്റ് നല്‍കിയെന്ന എറണാകുളം കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ഒരു വര്‍ഷം വാറണ്ടി ഉണ്ടെന്നു പറഞ്ഞു വാങ്ങി മതിലില്‍ അടിച്ച പെയിന്റ് പൊളിഞ്ഞു പോയതോടെയാണ് പരാതി നല്‍കിയത്.(Consumer Disputes Redressal Court imposes Rs 3.5 lakh fine on paint company)
കോതമംഗലത്തെ വിബ്‌ജോര്‍ പെയിന്റ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് പരാതിക്കാരന്‍ ബര്‍ജര്‍ പെയിന്‍റ് വാങ്ങിയത്. എന്നാൽ വാറണ്ടി പീരീഡ് കഴിയുന്നതിന് മുൻപ് പ്രതലത്തില്‍ നിന്നും പെയിന്റ്് പൊളിഞ്ഞു പോകാന്‍ തുടങ്ങി. പരാതിക്കാരന്‍ ഡീലറെ സമീപിച്ചു പരാതി പറഞ്ഞു. തുടര്‍ന്ന് നിര്‍മാണ കമ്പനിയുടെ പ്രതിനിധി വന്ന പരിശോധിച്ചു. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് പരാതിക്കാരന്‍ പറയുന്നു.
പെയിന്റിന് ചെലവായ 78,860 രൂപയും പുതിയ പെയിന്റ് അടിക്കുന്നതിന് ചെലവായ 2,06979 രൂപയും, നഷ്ടപരിഹാരമായി 50,000 രൂപ 20,000 രൂപ കോടതി ചെലവ് എന്നിവ ഉപഭോക്താവിന് കമ്പനിയും ഡീലറും നൽകണമെന്നാണ് എറണാകുളം ജില്ല തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടത്.