ആലപ്പുഴ: എലവേറ്റഡ് ഹൈവേയുടെ നിർമാണം നടക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം-ആലപ്പുഴ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. അരൂർ അമ്പലത്തിന് വടക്കോട്ട് അരൂർപള്ളി വരെയുള്ള റോഡിൽ വ്യാഴാഴ്ച മുതൽ ടൈൽ വിരിക്കുന്ന പണി നടക്കുന്നുണ്ട്. ഇതുമൂലം ഗതാഗത തടസ്സം അനുഭവപ്പെടാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.(Construction of elevated highway; Here is the traffic control on Ernakulam-Alappuzha route)
ഗതാഗത നിയന്ത്രണം ഇങ്ങനെ
അരൂക്കുറ്റി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്നവർ അരൂർ ക്ഷേത്രം ജങ്ഷനിൽനിന്ന് ഫ്രീ ലെഫ്റ്റ് എടുത്ത്, യുടേൺ എടുത്ത് എറണാകുളം ഭാഗത്തേക്ക് പോകണം.
എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ കുണ്ടന്നൂരിൽനിന്ന് തൃപ്പൂണിത്തുറ, പുതിയ കാവ്, ഉദയം പേരൂർ, വൈക്കം തണ്ണീർമുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്.
തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ എം.സി./എ.സി. റോഡ് വഴി പോകേണ്ടതാണ്.
ഹെവി വാഹനങ്ങൾ ഒരു കാരണവശാലും എറണാകുളം ഭാഗത്തുനിന്നോ ആലപ്പുഴ ഭാഗത്തുനിന്നോ അരൂർ ഭാഗത്തേക്ക് കടത്തിവിടില്ല.