web analytics

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ്

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ്

തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്താൻ തീരുമാനം.

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ ഇന്ന് ആരംഭിച്ചു.

സെപ്റ്റംബര്‍ 15 വരെയാണ് സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തുക. ഇതിനായുള്ള ബുക്കിങ്ങുകളും തുടങ്ങിയിട്ടുണ്ട്.

നിലവിലുള്ള സ്‌പെഷല്‍ സര്‍വീസുകള്‍ക്കു പുറമെയാണ് പുതുതായി വാങ്ങിയ എസി സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചര്‍ വിഭാഗങ്ങളില്‍ പെട്ട ബസ്സുകള്‍ ആണ് അന്തര്‍സംസ്ഥാന റൂട്ടുകളില്‍ സ്‌പെഷല്‍ സര്‍വീസിനായി ഉപയോഗിക്കുക. ഇവ ഓണക്കാലത്തെ സ്‌പെഷല്‍ സര്‍വീസുകള്‍ക്കു ശേഷം ഡിപ്പോകള്‍ക്കു കൈമാറും.

www.onlineksrtcswift.com എന്ന വെബ്സൈറ്റുവഴിയും ente ksrtc neo oprs മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം- 9188933716, എറണാകുളം – 9188933779, കോഴിക്കോട്- 9188933809, കണ്ണൂർ- 9188933822, ബെംഗളൂരു- 9188933820. കെഎസ്ആർടിസി കൺട്രോൾറൂം –9447071021, 0471-2463799.

കെഎസ്ആര്‍ടിസിയുടെ പുതിയ ‘ലിങ്ക്’ ബസുകള്‍ നിരത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ ‘ലിങ്ക്’ ബസുകളുടെ ചിത്രം പങ്കുവെച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. പച്ച നിറത്തിന്റെ കോംപിനേഷനിലാണ് ലിങ്ക് ബസുകള്‍ നിരത്തിലിറക്കുക.

ഷോട്ട് ഡിസ്റ്റന്‍സ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് സര്‍വീസുകള്‍ക്കുള്ള ബസുകളാണ് കെഎസ്ആര്‍ടിസി പുതിയതായി നിരത്തിലിറക്കുന്നത്. പുതിയ ബസുകള്‍ സര്‍വീസിന് സജ്ജമായെന്നും ഉടന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വരുമെന്ന് പറഞ്ഞു, വന്നു…

ഇനിയും വരും,

കാത്തിരിക്കാം

ഉദ്ഘാടനദിനത്തിനായ്… എന്നാണ് ഗതാഗത മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.

അശോക് ലെയ്ലാന്‍ഡിന്റെ 10.5 മീറ്റര്‍ ഷാസിയിലാണ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസ് നിർമിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രകാശ് എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സാണ് ഈ ബസുകളുടെ ബോഡി തയ്യാറാക്കിയത്.

ടൂറിസ്റ്റ് ബസുകളില്‍ നല്‍കുന്ന വേഗാ ബോഡി പുതിയ ബസ് നിര്‍മിച്ചിരിക്കുന്നത്. 3.8 ലിറ്റര്‍ എച്ച് സീരീസ് നാല് സിലണ്ടര്‍ ടര്‍ബോ ഡിഐ എന്‍ജിനാണ് ബസിൽ ഘടിപ്പിച്ചിരിക്കുന്നത്.

150 പിഎസ് പവറും 450 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്റെ കരുത്ത്. ആറ് സ്പീഡ് ഓവര്‍ ഡ്രൈവ് ഗിയര്‍ബോക്സ്, കേബിള്‍ ഷിഫ്റ്റ് സംവിധാനം, എയര്‍ അസിസ്റ്റ് ക്ലെച്ച് എന്നിവയും ഈ ബസിന്റെ പ്രത്യേകതയാണ്.

3ഃ2 ലേഔട്ടില്‍ 50 മുതല്‍ 55 സീറ്റുകള്‍ വരെ ബസിന് നല്‍കാം. പുതുതായി എത്തിയ ബസുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 21-ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Summary: Considering the Onam rush, KSRTC has started running additional services on more routes. Special buses from various depots in Kerala to Bengaluru, Mysuru, and Chennai have begun operations from today.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

തദ്ദേശ തിരഞ്ഞെടുപ്പ്;കോൺഗ്രസ് വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

ആലപ്പുഴ: കേരളത്തിലെ തദ്ദേശസ്വയംഭരണ രംഗം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുന്നു. കോൺഗ്രസ് പാർട്ടി...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ് കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ...

ഫ്ലേവേർഡ് യോഗര്‍ട്ട് ഇഷ്ടമാണോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് യോഗർട്ട്. പ്രോട്ടീൻ,...

ആരോഗ്യവകുപ്പിൽ മറഞ്ഞിരുന്ന ഭീകരവാദ ബന്ധം:ചെങ്കോട്ട സ്ഫോടന കേസിൽ വീണ്ടും അറസ്റ്റ്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കെ,...

Related Articles

Popular Categories

spot_imgspot_img