മറിയക്കുട്ടിക്ക് വീടൊരുക്കി നൽകുമെന്ന് കോൺഗ്രസ്; കെ സുധാകരന്‍ അഞ്ച് ലക്ഷം രൂപ നല്‍കി; ഉടൻ നിർമ്മാണം ആരംഭിക്കും

ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്തു സർക്കാരിന്റെ കണ്ണിലെ കരടായി മാറിയ മറിയക്കുട്ടിക്ക് വീടൊരുക്കി നൽകുമെന്ന് കോൺഗ്രസ്. വീട് വച്ച് നല്‍കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ പറഞ്ഞു. വീട് നിര്‍മാണം ഉടന്‍ നടക്കുമെന്നും കെ സുധാകരന്‍ ഇതിനോടകം അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും വി പി സജീന്ദ്രന്‍ പറഞ്ഞു. മറിയക്കുട്ടിക്ക് വീടും സ്ഥലവുമുണ്ടെന്നായിരുന്നു ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത. പിന്നാലെ വിവിധ പ്രതികരണങ്ങളുമെത്തി. എന്നാല്‍ സംഭവം വിവാദമായതോടെ ദേശാഭിമാനി പിശക് സംഭവിച്ചതാണെന്ന് തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയുമായിരുന്നു. ഇപ്പോള്‍ മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെ പേരിലാണ്. അടിമാലി പഞ്ചായത്തിലാണ് ഈ വീടുള്ളത്. മറിയക്കുട്ടിക്ക് സ്വന്തം പേരില്‍ ഒന്നരയേക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുകളുണ്ടെന്നും ഇത് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും പ്രചാരണം നടന്നിരുന്നു. പിന്നാലെ അതെല്ലാം കള്ളമാണെന്നും തെളിഞ്ഞു. മറിയക്കുട്ടിക്ക് കെപിസിസി വീട് വച്ചുനല്‍കുമെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

Other news

ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു

ഷെഫീൽഡ്∙ ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഇന്നലെ...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടൽ; പ്രതി പിടിയിൽ

ആലപ്പുഴ:മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ....

ക​ള​മ​ശേ​രി ക​ൺ​വെ​ൻ​ഷ​ൻ സെ​ൻറ​ർ സ്ഫോ​ട​നം; ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻറെ വി​ദേ​ശ ബ​ന്ധ​ത്തി​ൽ വീ​ണ്ടും പോലീസ് അ​ന്വേ​ഷ​ണം

കൊ​ച്ചി: ക​ള​മ​ശേ​രി ക​ൺ​വെ​ൻ​ഷ​ൻ സെ​ൻറ​ർ സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻറെ വി​ദേ​ശ...

ആസിഫ് അലിക്ക് പിറന്നാൾ സമ്മാനം…’ആഭ്യന്തര കുറ്റവാളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലിയുടെ പിറന്നാൾ ദിനമായ ഇന്ന്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ഇരുട്ടിൻ്റെ മറവിൽ കുടക്കമ്പിയുമായി ഇറങ്ങും; ജനലിൽ തുളയിട്ട് ഒളിഞ്ഞുനോട്ടം; പ്രതിക്ക് മൂന്നര വര്‍ഷം തടവും പതിനാറായിരം രൂപ പിഴയും

തൃശൂര്‍: ഇരുട്ടിൻ്റെ മറവിൽ യുവ ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലില്‍ കുടക്കമ്പി കൊണ്ട്...

Related Articles

Popular Categories

spot_imgspot_img