സന്ദീപിലൂടെ ബിജെപിയുടെ വളർച്ചയെ തകർക്കാൻ മാസ്റ്റർ പ്ലാൻ; ഉത്തരേന്ത്യയിൽ ബിജെപി പയറ്റുന്ന അതേ തന്ത്രം കേരളത്തിൽ പയറ്റാനുറച്ച് കോൺ​ഗ്രസ്

ഉത്തരേന്ത്യയിൽ ബിജെപി പയറ്റുന്ന അതേ തന്ത്രം കേരളത്തിൽ പയറ്റാൻ കോൺ​ഗ്രസ്. ബിജെപിയിലെ അസംതൃപ്തരെ താവളത്തിലെത്തിക്കാൻ കോൺഗ്രസ് സന്ദീപ് വാര്യരെ ഇറക്കി കളിക്കുകയാണ്. ബിജെപിയുടെ സംസ്ഥാനത്തെ ചരിത്രത്തിൽ ഇതുവരെ നേരിടാത്ത പ്രതിസന്ധി എങ്ങനെ നേരിടും എന്ന് തലപുകയ്ക്കുകയാണ് ബിജെപി നേതൃത്വം.

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപിയിൽ വൻ പൊട്ടിത്തെറികൾ ആണ് ഉണ്ടായത്. നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് പ്രദേശിക തലത്തിൽ തന്നെ വലിയ വിമർശനങ്ങൾ പരസ്യമായി ഉന്നയിക്കുന്നവരും കുറവല്ല. ഇത്തരക്കാരെ കോൺ​ഗ്രസിലേക്ക് എത്തിക്കാനാണ് സന്ദീപ് വാര്യരുടെ ശ്രമം.

വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാനും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാനും സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ലെന്ന പോസ്റ്റുമായാണ് സന്ദീപ് വാര്യർഎത്തിയിരിക്കുന്നത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പ്രവർത്തകർക്കിടയിൽ അസംതൃപ്തി പുകയുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പുതിയ നീക്കം. ഉപ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാലക്കാട്ടെ പ്രാദേശിക നേതാക്കളിൽ ചിലർ സ്ഥാനാർഥി നിർണയ തീരുമാനം ഉൾപ്പടെയുള്ള സംസ്ഥാന നേതൃത്വത്തിന്റെ നടപടികളെ വിമർശിച്ച് രംഗത്തുവന്നിരുന്നു.

സ്ഥാനാർഥി നിർണയം ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയാണ് സന്ദീപ് വാര്യർ ബിജെപി വിട്ടത്. സംസ്ഥാന നേതൃത്വത്തോട് പിണങ്ങിയ സന്ദീപ് കോൺഗ്രസിന്റെ ഭാഗമായി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു.

ബിജെപിയിൽ നിന്ന് രാജിവെച്ച ബിജെപി മുൻ വയനാട് ജില്ലാ പ്രസിഡന്റ് കെപി മധുവിനെ കോൺഗ്രസിലെത്തിക്കാൻ സന്ദീപ് വാര്യർ ശ്രമം നടത്തുന്നുണ്ട്. ബിജെപിയിലെ ഗ്രൂപ്പ് കളിയെ നിശിതമായി വിമർശിച്ചാണ് കെപി മധു പാർട്ടിവിട്ടത്. ഗ്രൂപ്പ് കളിക്കാൻ ബിജെപിയിൽ നിൽക്കേണ്ടതില്ലെന്ന് പറഞ്ഞ മധു ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള വിയോജിപ്പ് വെട്ടി തുറന്നു പറഞ്ഞിരുന്നു.

സന്ദീപ് വാര്യർ പാലക്കാട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാർട്ടി വിട്ടപ്പോൾ നിസാരൻ എന്ന് പറഞ്ഞ് അവഗണിക്കാനാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ശ്രമിച്ചത്. പാലക്കാട്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും എന്ന ആത്മവിശ്വാസത്തിലായിരുന്നു വിമർശനം. എതിർ ചേരിയിലുളള നേതാക്കളെ പാലക്കാട് അടുപ്പിക്കാതെ സ്വന്തം നിലക്ക് പ്രചരണം നയിക്കുകയും ചെയ്തു.

ഇതിനിടയിലെ സന്ദീപിന്റെ കോൺഗ്രസിലേക്കുളള മാറ്റം ചെറിയ ക്ഷീണമായെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ കൊടുത്തു. എന്നാൽ വോട്ടെണ്ണിയപ്പോഴാണ് സന്ദീപ് ചെറിയ മീനല്ലെന്ന ബോധ്യം സുരേന്ദ്രനും കൂട്ടർക്കും ഉണ്ടായത്. ആർഎസ്എസിന് ഇത് നേരത്തെ തന്നെ അറിയാമായിരുന്നു എന്നു വേണം കരുതാൻ. ബിജെപിയെ മിണ്ടാതിരുന്നപ്പോൾ ആർഎസ്എസ് മുതിർന്ന നേതാവ് തന്നെ സന്ദീപിന്റെ വീട്ടിലെത്തിയതിന് കാരണം ഇതായിരുന്നു.

തോൽവിക്ക് പിന്നാലെ പാലക്കാട് മുൻസിപ്പാലിറ്റിയിലെ കൗൺസിലർമാരെ പ്രതിക്കൂട്ടിൽ നിർത്തിയ സുരേന്ദ്രന്റെ നടപടി വലിയ പൊട്ടിത്തെറി ഉണ്ടാക്കി. ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനും പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനുമെല്ലാം സുരേന്ദ്രനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചുകൊണ്ട് പരസ്യമായി തന്നെ രം​ഗത്തെത്തി.

18 ന​ഗരസഭ കൗൺസിലർമാർ രാജി ഭീഷണിയും മുഴക്കി. ഈ സമയത്താണ് വീണ്ടും സന്ദീപ് വാര്യരുടെ രം​ഗപ്രവേശം. എതിർ സ്വരം ഉന്നയിച്ച കൗൺസിലർമാരുമായി ഇതിനിടെ തന്നെ സന്ദീപ് ചർച്ച നടത്തിയതായാണ് വിവരം. ബിജെപിക്കും ഇക്കാര്യത്തിൽ സംശയങ്ങളുണ്ട്. അതുകൊണ്ട് തന്നെ പരസ്യപ്രസ്താവന വിലക്കി രഹസ്യമായി പ്രശ്‌ന പരിഹാരത്തിനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.

ബിജെപിയിലെ മുഖമായി മുമ്പ് ചാനൽ ചർച്ചകളിൽ അടക്കം നിറഞ്ഞു നിന്ന നേതാവായിരുന്നു സന്ദീപ് വാര്യർ. അതുകൊണ്ട് തന്നെ താഴെതട്ടിലുള്ള പ്രവർത്തകരിൽ വരെ സന്ദീപിന് സ്വാധീനമുണ്ടെന്നത് ന​ഗ്നസത്യമാണ്. ഈ സ്വാധീനം പരമാവധി മുതലാക്കാനാണ് കോൺഗ്രസ് ശ്രമം. ഇതിലൂടെ കേരളത്തിലെ ബിജെപിയുടെ വളർച്ച ചെറുക്കാം എന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

Related Articles

Popular Categories

spot_imgspot_img