37 ബ്രാഞ്ചിൽ 28 ഉം വിമത൪ക്കൊപ്പം; സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ തിരക്കിട്ട നീക്കവുമായി കോൺഗ്രസ്

പാലക്കാട്: സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കവുമായി കോൺഗ്രസ്.

ജില്ലാ സെക്രട്ടറിക്കെതിരെ കലാപക്കൊടി ഉയ൪ത്തിയ പാലക്കാട് കൊഴിഞ്ഞാംപാറയിലെ സിപിഎം വിമതരെ പാർട്ടിയിലെത്തിക്കാനാണ് കോൺ​ഗ്രസിൻ്റെ നീക്കം.

അതിനായുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ച് രഹസ്യ ചർച്ചകൾ നടന്നതായാണ് സൂചന. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ നേതൃത്വത്തിലാണ് വിമത നേതാക്കളുമായി രഹസ്യ ച‍ർച്ചകൾ നടത്തിയത്. സിപിഎം വിമതരെ ഡിസിസി പ്രസിഡൻറ് എ.തങ്കപ്പൻ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.

ജില്ലാ സെക്രട്ടറിക്കെതിരെ കലാപക്കൊടി ഉയ൪ത്തിയ കൊഴിഞ്ഞാംപാറയിലെ പ്രാദേശിക സിപിഎം നേതാക്കളെ പാർട്ടിയിലെത്തിക്കാനാണ് കോൺഗ്രസ് നോക്കുന്നത്.

കൊഴിഞ്ഞാംപാറ പഞ്ചായത്ത് പ്രസിഡൻറും വിമത നേതാവുമായ സതീഷുമായി ജില്ലയിലെ മുതി൪ന്ന കോൺഗ്രസ് നേതാവ് രഹസ്യ ച൪ച്ച നടത്തിയെന്നാണ് പുറത്തു വരുന്ന വിവരം. പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി നടത്തിയ ച൪ച്ച വിമത നേതാക്കളും തള്ളുന്നില്ല.

സിപിഎം നടപടിക്ക് ശേഷമേ മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കൂവെന്നാണ് ഇക്കാര്യത്തിൽ സതീഷിൻറെ നിലപാട്. പാ൪ട്ടി നടപടിയുണ്ടായാൽ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച ശേഷം കോൺഗ്രസിൽ ചേരാനാണ് സാധ്യത.

വിമത സിപിഎം നേതാക്കളുമായി ച൪ച്ച നടത്തിയ കാര്യം ജില്ലാ കോൺഗ്രസ് നേതൃത്വവും തള്ളിയില്ല. പ്രാദേശിക സിപിഎം നേതാവ് വി.ശാന്തകുമാറടക്കം കൊഴിഞ്ഞാംപാറയിലെ 37 ബ്രാഞ്ചിൽ 28 ഉം വിമത൪ക്കൊപ്പമാണെന്നാണ് റിപ്പോർട്ട്.

ഇവരെ പൂ൪ണമായും കോൺഗ്രസ് പാളയത്തിലെത്തിക്കാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള തിരക്കിട്ട നീക്കമാണ് കോൺഗ്രസ് നടത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

Related Articles

Popular Categories

spot_imgspot_img