വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ സംഘർഷം. സമരക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഞായറാഴ്ച രാവിലെ മുതലാണ് സമരം ആരംഭിച്ചത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകളായ എല്ലാവരേയും പുനരധിവസിപ്പിക്കണമെന്നാവശ്യപെട്ടാണ് ദുരന്തഭൂമിയായ ചൂരല്‍മലയില്‍ കുടില്‍കെട്ടി സമരം നടക്കുന്നത്. ജനശബ്ദം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആദ്യം പറഞ്ഞ വാക്കില്‍ നിന്ന് പിന്നോട്ടുപോകുകയാണെന്നും പുനരധിവസിപ്പിക്കേണ്ടവരുടെ എണ്ണവും വീടുകളുടെ എണ്ണവും പലതവണയായി സര്‍ക്കാര്‍ കുറച്ചുവെന്നും സമരക്കാര്‍ ആരോപിച്ചു.
എന്നാൽ സമരത്തിനെത്തിയവരെ ബെയ്‌ലി പാലത്തിനിപ്പുറം പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. നിരാഹാരസമരമടക്കമുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.