web analytics

കറി ചോദിച്ചവന്റെ തലയ്ക്ക് മൂന്നു സ്റ്റിച്ച്, തെറി പറഞ്ഞവന് എട്ടു സ്റ്റിച്ച്… ആശുപത്രിയിൽ രണ്ടാം റൗണ്ട് അടിപൊട്ടി; കട്ടപ്പന ഹോട്ടൽ സംഘർഷത്തിന്റെ പൂർണ വിവരം:

കട്ടപ്പനയിലെ അമ്പാടി ഹോട്ടലിൽ ഭക്ഷണവും കറിയും രണ്ടാം തവണയും ചോദിച്ചതിനെ തുടർന്നുണ്ടായ സംഭവത്തിൽ നടന്ന സംഘർഷം സിനിമാക്കഥകളെ വെല്ലുന്നത്. ഹോട്ടലിലെത്തിയ കുടുംബം രണ്ടാം തവണയും ഭക്ഷണം ചോദിച്ചപ്പോൾ തുലയാനായിട്ട് എന്ന് വെയ്റ്റർ പറഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടത് എന്നാണ് കഴിക്കാനെത്തിയവർ പറയുന്നത്.

പിന്നീട് ഇരുവിഭാഗവും വാക്കേറ്റവും അസഭ്യ വർഷവും നടത്തി . പ്രശ്‌നം രൂക്ഷമായതോടെ കൈയ്യേറ്റവും നടന്നു. തുടർന്ന് ഭക്ഷം കഴിക്കാനെത്തിയ കുടുംബത്തിലെ സ്ത്രീയെ ഉൾപ്പെടെ ഷട്ടർ പൂട്ടിയിട്ട് ഹോട്ടൽ ജീവനക്കാർ സംഘം ചേർന്ന് മർദിച്ചു.

മർദനത്തിൽ ഭക്ഷണം കഴിക്കാനെത്തിയവർക്ക് തലയ്ക്ക് പരിക്കേറ്റു. ജഗ്ഗ് ഉപയോഗിച്ചായിരുന്നു ആക്രമണം. ഹോട്ടൽ ജീവനക്കാർക്കും നേരിയ തോതിൽ തല്ലുകിട്ടി. കട്ടപ്പന പോലീസ് എത്തിയാണ് രംഗം ശാന്തമാക്കി ഇരുകൂട്ടരേയും ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ ആശുപത്രിയിൽ എത്തിയതോടെ ഇരുവിഭാഗവും വീണ്ടും ഏറ്റുമുട്ടുകയും അസഭ്യം പറഞ്ഞ ഹോട്ടൽ ജീവനക്കാരനെ ഭക്ഷണം കഴിക്കാനെത്തിയ വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളായ കുടുംബത്തിലെ യുവാവ് ആക്രമിച്ച് തലയടിച്ച് പൊട്ടിക്കുകയും ചെയ്തു. ഹോട്ടൽ ജീവനക്കാരന്റെ തലയ്ക്ക് ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റു എട്ടു സ്റ്റിച്ചാണ് ഇയാളുടെ തലയ്ക്കുള്ളത്.

പിന്നാലെ കേസുമായി പോലീസ് എത്തിയെങ്കിലും ഇരുവിഭാഗത്തിനെതിരേയും ജാമ്യമില്ലാ വകുപ്പ് വരും എന്നതിനാൽ ഇരുവരും കേസിൽ നിന്നും പിന്മാറി. ആർക്കും പരാതിയില്ലാത്തതിനാൽ സംഭവത്തിൽ കേസ് എടുത്തിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

പാചകവാതകത്തിന് വില കുറയും; അമേരിക്കയുമായി  കരാറിൽ ഒപ്പുവെച്ച് ഇന്ത്യ

പാചകവാതകത്തിന് വില കുറയും; അമേരിക്കയുമായി  കരാറിൽ ഒപ്പുവെച്ച് ഇന്ത്യ പാചകവാതകമായ എൽപിജി ഇനി...

ഷെയ്ഖ് ഹസീനയുടെ കൈമാറ്റം ആവശ്യപ്പെട്ട് ബംഗ്ലാദേശ്; ‘ശിക്ഷിക്കപ്പെട്ടവർക്കുള്ള അഭയം സൗഹൃദപരമല്ല’

ഷെയ്ഖ് ഹസീനയുടെ കൈമാറ്റം ആവശ്യപ്പെട്ട് ബംഗ്ലാദേശ്; ‘ശിക്ഷിക്കപ്പെട്ടവർക്കുള്ള അഭയം സൗഹൃദപരമല്ല’ ബംഗ്ലാദേശ് മുൻ...

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും കൊല്ലം ∙ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ സ്വന്തം സ്ഥാനാർത്ഥിയെ...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു; വിപണിയിലെത്തിയത് 45.5 ടൺ

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ...

Related Articles

Popular Categories

spot_imgspot_img