‘നിയമസഭ പ്രസംഗം’ പുസ്തക വിതരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ്. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽ ഡി എഫ് പ്രവർത്തകർ പുസ്തകം വീടുകളിൽ നൽകുന്നതിനെതിരെയാണ് പരാതി. ആറ്റിങ്ങൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ളയാണ് മുഖ്യമന്ത്രിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം പുസ്തക വിതരണം പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് യു ഡി എഫ് പരാതിയിൽ ഉന്നയിക്കുന്നത്.
Read also; കേരള തീരങ്ങളില്‍ ഇന്നും കടലാക്രമണത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്; തലസ്ഥാനത്തടക്കം കനത്ത ജാഗ്രത