മീററ്റ്: ഹാസ്യതാരം മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് താരത്തെ 12 മണിക്കൂറോളം ആക്രമിച്ചെന്നും പറയുന്നു. സംഭവത്തില്‍ താരം പൊലീസില്‍ പരാതി നല്‍കി.(Complaint that comedian Mushtaq Khan was kidnapped)
നവംബര്‍ 20നാണ് സംഭവം. മീററ്റില്‍ ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനായി വിളിച്ചുവരുത്തിയാണ് താരത്തെ തട്ടിക്കൊണ്ടുപോയത്. ഇതിനായി അഡ്വാന്‍സ് തുക അക്കൗണ്ടിലേക്ക് ഇടുകയും വിമാന ടിക്കറ്റ് അയക്കുകയും ചെയ്തു. എന്നാൽ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ താരത്തെ കാറില്‍ കയറ്റി ഡല്‍ഹിയിലെ ബിജ്‌നോറിന് അടുത്തുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
മോചന ദ്രവ്യമായി ഒരു കോടി നല്‍കണം എന്നാണ് സംഘം ആവശ്യപ്പെട്ടത്. നടനെ ക്രൂരമായി ആക്രമിച്ച് നടന്റേയും മകന്റേയും അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷത്തില്‍ അധികം രൂപ തട്ടിയെടുക്കുകയും ചെയ്തു. അടുത്തദിവസം രാവിലെ പള്ളിയില്‍ നിന്നുള്ള പ്രാര്‍ത്ഥനയുടെ ശബ്ദ് കേട്ട് താരം അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട് പള്ളിയില്‍ അഭയം തേടിയത്. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.
പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്; ഗുരുവായൂര്‍ ഏകാദശി അനുഷ്‌ഠിക്കുന്നത് ഒരു വര്‍ഷത്തെ മുഴുവന്‍ ഏകാദശിയും അനുഷ്ഠിക്കുന്നതിന് തുല്യം; വിപുലമായ ചടങ്ങുകൾ