web analytics

രാഹുലിനെതിരായ പ്രതിഷേധത്തിനിടെ കോഴി ചത്തു; മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പരാതി

രാഹുലിനെതിരായ പ്രതിഷേധത്തിനിടെ കോഴി ചത്തു; മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പരാതി

പാലക്കാട്: ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകരുടെ മാർച്ചിനെതിരെ പരാതി. പ്രതിഷേധത്തിനായി പ്രവർത്തകർ കൊണ്ടുവന്ന കോഴി ചത്തെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫിസിലേക്ക് നടത്തിയ മാർച്ചിലാണു കോഴി ചത്തത്. എസ്പിസിഎ അംഗം ഹരിദാസ് മച്ചിങ്ങലാണ് മൃഗസംരക്ഷണ മേധാവിക്കും അനിമൽ വെൽഫെയർ ബോർഡിനും എസ്പിക്കും പരാതി നൽകിയത്.

കോഴിയോട് ക്രൂരത കാണിച്ച മഹിളാ മോർച്ച നേതാക്കൾക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആൺ പരാതിയിലെ ആവശ്യം. പൊലീസിനു നേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി.

മഹിളാമോർച്ച പ്രവർത്തകർ എംഎൽഎ ഓഫിസ് ബോർഡിൽ ഇന്നലെ ജീവനുള്ള കോഴിയെ കെട്ടിത്തൂക്കിയിരുന്നു. എന്നാൽ ഉന്തുംതള്ളും ഉണ്ടായതോടെ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.

‘ഭീകരമായ സൈബർ‌ ആക്രമണം നേരിടുന്നു’; മുഖ്യമന്ത്രിക്ക് പരാതി നൽകി ഹണി ഭാസ്കരൻ

ദുബായ്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങൾക്കു പിന്നാലെ വ്യാപക സൈബർ‌ ആക്രമണം നേരിടുന്നതായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരൻ.

സംഭവത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ഹണി ഭാസ്കരൻ പരാതി നൽകി.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണി ഇക്കാര്യം അറിയിച്ചത്. ഏറ്റവും ഭീകരമായ സൈബർ ആക്രമണമാണ് താൻ നേരിടുന്നതെന്നും തന്നെ തീർത്തുകളായൻ പറ്റില്ലെന്നും ഹണി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഏറ്റവും ഭീകരമായ സൈബർ ആക്രമണം നേരിടുന്നു. പക്ഷേ, നിങ്ങൾ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാൽ മതി.

നിങ്ങളെ ജനിപ്പിച്ചത് ഓർത്ത് അവർ തലയിൽ കൈ വച്ചാൽ മതി. എന്നെ തീർത്തു കളയാൻ പറ്റില്ല എന്നും ഹണി പറഞ്ഞു.

Summary: A complaint has been filed against the Mahila Morcha workers march demanding the resignation of MLA Rahul Mamkootathil, who is facing sexual allegations. The complaint alleges that a chicken brought for the protest was killed.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

Related Articles

Popular Categories

spot_imgspot_img