web analytics

യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ പരാതി, കൂടുതൽ ചാറ്റുകൾ പുറത്ത്

യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ പരാതി, കൂടുതൽ ചാറ്റുകൾ പുറത്ത്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. യുവതിയെ ഗർ‍ഭഛിദ്രം നടത്താൻ നിർബന്ധിച്ചു എന്നു കാട്ടിയാണ് പരാതി.

അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് രാഹുലിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കൂടാതെ ഇദ്ദേഹം ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.

തനിക്കെതിരെ എവിടെയും പരാതിയില്ലെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെട്ടതിനു പിന്നാലെയാണ് സംഭവം. യുവതിയുമായി രാഹുൽ നടത്തി എന്നവകാശപ്പെടുന്ന ഫോൺ സംഭാഷണം ഉള്‍പ്പെടെയാണ് ഷിന്റോ പരാതി നൽകിയിരിക്കുന്നത്.

ഈ സംഭാഷണത്തിലെ വിവരങ്ങൾ പരിശോധിച്ച ശേഷം യുവതിയുമായി സംസാരിച്ചു വേണം പൊലീസിന് തുടർനടപടിക്രമങ്ങളിലേക്ക് കടന്നേക്കും. ഇത് ഇന്ത്യൻ നിയമം പ്രകാരം കുറ്റകരമാണെന്ന് പരാതിക്കാരൻ പറയുന്നു.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. യുവതിയുമായി രാഹുല്‍ നടത്തിയ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഗർഭഛിദ്രം നടത്താൻ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉൾപ്പെടെ യുവതിയോട് രാഹുൽ പറഞ്ഞിട്ടുണ്ട്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി പറഞ്ഞപ്പോൾ ഡോക്ടറുടെ നിരീക്ഷണം ഉണ്ടായാൽ മതി എന്നാണ് രാഹുലിന്റെ മറുപടി.

എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയും വയറ്റിലുളള കുഞ്ഞിനോടുളള ഇഷ്ടവും, അതിനിടയിൽ വീർപ്പുമുട്ടുകയാണെന്നും താൻ ഒരു സ്ത്രീയാണെന്നും യുവതി പറഞ്ഞപ്പോൾ എങ്കിൽ നീ തന്നെ പ്രശ്നം തീർക്കൂ എന്നാണ് രാഹുൽ പറഞ്ഞത്.

Summary: A complaint has been filed at Ernakulam Central Police Station demanding a case against MLA Rahul Mankootathil. The allegation states that he forced a woman to undergo an abortion. The complaint was lodged by advocate Shinto Sebastian.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട് ജറുസലം:...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

ശബരി റെയിൽവേ വരുന്നു! കാത്തിരിപ്പിന് അവസാനം; ഭൂമി ഏറ്റെടുക്കാൻ ഉത്തരവിട്ടു; ഇനി ഇടുക്കിയിലേക്കും ട്രെയിൻ പറക്കും

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പുകൂടി. പതിറ്റാണ്ടുകളായി...

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ കൊല്ലം: കൊട്ടാരക്കര താലൂക്ക്...

ഇൻസ്റ്റഗ്രാം പ്രണയവല: ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം പ്രണയവല: ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച്...

Related Articles

Popular Categories

spot_imgspot_img