web analytics

മോഡൽ പരീക്ഷക്ക് മാർക്കില്ല, പരീക്ഷ എഴുതണ്ടെന്ന് പ്രിൻസിപ്പാൾ; നിർദേശം ലംഘിച്ചാൽ മോന്തകുറ്റിക്ക് അടിക്കുമെന്നും ഭീഷണി, പരാതിയുമായി വിദ്യാർത്ഥി

പാലക്കാട്: മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ പ്രിൻസിപ്പാൾ അനുവദിച്ചില്ലെന്ന് പരാതി. പാലക്കാട് റെയിൽവേ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി സഞ്ജയ് ആണ് ദുരനുഭവം നേരിട്ടത്. സേ പരീക്ഷ എഴുതിയാൽ മതിയെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ മടക്കി വിടുകയായിരുന്നു. നിർദേശം മറികടന്നാൽ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി വെളിപ്പെടുത്തി.

‘സുഹൃത്തുക്കള്‍ക്കൊപ്പം പരീക്ഷയ്ക്ക് സ്കൂളിൽ പോയി. മോഡൽ എക്സാമിന് മാർക്കില്ലെന്ന് പറഞ്ഞ് എന്നെ മാത്രം പുറത്താക്കി. എല്ലാവർക്കും ഹാൾടിക്കറ്റ് നൽകി. എനിക്ക് മാത്രം തന്നില്ല. എനിക്ക് മാത്രമല്ല, അവർക്കും മാർക്ക് കുറവായിരുന്നു. പക്ഷേ അവരെ ഇരുത്തി. ചോദിക്കുമ്പോൾ പബ്ലിക് പരീക്ഷയ്ക്ക് ഞാൻ തോൽക്കുമെന്നാണ് പറയുന്നത്. പരീക്ഷ എഴുതണ്ട, സേ എഴുതിയാൽ മതിയെന്നും പറഞ്ഞു.

ഒരുമാസമായി കഷ്ടപ്പെട്ട് പഠിച്ചതാണ്. എനിക്ക് മർച്ചൻ്റ് നേവിയിലാണ് ചേരേണ്ടത്. അതുകൊണ്ട് ഫിസിക്സും കെമിസ്ട്രിയും നന്നായി നോക്കണം. അതിനുവേണ്ടിയാണ് നന്നായി പഠിച്ചത്. എന്തുപറഞ്ഞിട്ടും പരീക്ഷയെഴുതാൻ സമ്മതിച്ചില്ല. മോന്തകുറ്റിക്ക് അടിക്കുമെന്ന് പറഞ്ഞു. സർട്ടിഫിക്കറ്റിൽ റെഡ് മാർക്കിടുമെന്നും പറഞ്ഞു. സ്കൂളിൽ നിൽക്കണ്ടെന്നും പുറത്തുപോകാനും ആവശ്യപ്പെട്ടു’, വിദ്യാർത്ഥി പറഞ്ഞു.

അതേസമയം വിദ്യാർത്ഥിയെ പരീക്ഷ എഴുതിപ്പിക്കാതെ മടക്കി അയച്ച സംഭവത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് മുന്നോട്ടുപോകുമെന്ന് കുട്ടിയുടെ പിതാവ് സുനിൽകുമാർ അറിയിച്ചു. സംഭവത്തിൽ തന്റെ മകന് നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കളക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും സുനിൽ കുമാർ പരാതി നൽകിയിട്ടുണ്ട്. പരീക്ഷ എഴുതിപ്പിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പൽ സമ്മതിച്ചില്ല. കഴിഞ്ഞ ഒന്നാം തീയതിയാണ് പ്ലസ്ടു ഫിസിക്സ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയെ ഹാൾ ടിക്കറ്റ് നൽകാതെ പാലക്കാട് റെയിൽവേ സ്കൂൾ പ്രിൻസിപ്പാൾ പറഞ്ഞയച്ചത്.

 

Read Also: 05.03.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ തൃശൂർ ∙ തോൽവിയെ പേടിക്കാതെ...

Related Articles

Popular Categories

spot_imgspot_img