web analytics

പാക്കിസ്ഥാലെ പ്രവർത്തനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ് ഉൾപ്പെടെ വൻകിട കമ്പനികൾ; തൊഴിലാളികളും രാജ്യം വിടുന്നു; കനത്ത തിരിച്ചടി

പാക്കിസ്ഥാലെ പ്രവർത്തനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ് ഉൾപ്പെടെ കമ്പനികൾ

ഇസ്‌ലാമാബാദ്: സാമ്പത്തിക തകർച്ചയും , രാഷ്ട്രീയ അസ്ഥിരതയും, വിദേശ ബന്ധങ്ങളിലെ പ്രശ്നങ്ങളും മൂലം പാക്കിസ്ഥാൻ ഇപ്പോൾ ഏറ്റവും വലിയ നാണക്കേടുകളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്.

രാജ്യത്തിന്റെ അവസ്ഥ മനസിലാക്കി, വിദേശ കമ്പനികൾ ഒന്നൊന്നായി പാക്കിസ്ഥാൻ വിട്ടുപോകുന്ന സാഹചര്യമാണ് ഇപ്പോൾ. “എങ്ങനെ ഇവിടെ നിന്ന് രക്ഷപ്പെടാമെന്ന” എന്ന ആശങ്കയിലാണ് മിക്ക കമ്പനികളും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മൈക്രോസോഫ്റ്റ്, ഷെൽ, ടോട്ടൽ എനർജീസ്, ടെലിനോർ, ഫൈസർ, പി & ജി എന്നിവ ഉൾപ്പെടെ ലോകപ്രശസ്ത കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ച് പാക്കിസ്ഥാനിൽ നിന്ന് പടിയിറങ്ങി. ഇവർ അടുത്ത കാലത്തൊന്നും തിരികെ വരില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.

വർഷങ്ങളായി പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലാണ്. ഐ.എം.എഫ്.യും ലോകബാങ്കും, കൂടാതെ സൗദി അറേബ്യ-ചൈന പോലുള്ള സുഹൃദ് രാഷ്ട്രങ്ങളും നൽകുന്ന കടങ്ങൾ ആശ്രയിച്ചാണ് രാജ്യത്തിന്റെ ദൈനംദിന പ്രവർത്തനം.

ഇതിനിടയിൽ ഇന്ത്യ വിജയകരമായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ ’ പാക്കിസ്ഥാനെ ശക്തമായി കുലുക്കി. തുടർന്ന് അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഉണ്ടായ സൈനിക സംഘർഷവും പ്രതിസന്ധിയെ കൂടുതൽ ആഴത്തിലാക്കി.

രാജ്യത്തെ ബിസിനസ് അന്തരീക്ഷം ആകെപ്പാടെ മാറി. നിയമവ്യവസ്ഥയിലെ അവ്യക്തത, മോശം ബിസിനസ് സംസ്കാരം, വൈദ്യുതി-വെള്ള ക്ഷാമം, രാഷ്ട്രീയ കലാപം, അയൽരാജ്യങ്ങളുമായുള്ള സ്ഥിരം സംഘർഷങ്ങൾ എന്നിവയെല്ലാം വിദേശ നിക്ഷേപകർക്കുള്ള വിശ്വാസം പൂർണ്ണമായും ഇല്ലാതാക്കി.

പാക്കിസ്ഥാലെ പ്രവർത്തനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ് ഉൾപ്പെടെ കമ്പനികൾ

പാക്കിസ്ഥാൻ ഒരു അനാകർഷക വിപണി ആയി മാറിയതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ടെക്നോളജി, ഊർജം, ടെലികോം, ഫാർമ, എഫ്.എം.സി.ജി. തുടങ്ങി ഏകദേശം എല്ലാ പ്രധാന മേഖലകളിലും പ്രവർത്തിച്ചിരുന്ന കമ്പനികളാണ് ഇപ്പോൾ ഒഴിഞ്ഞുപോകുന്നത്.

മൈക്രോസോഫ്റ്റ് ജൂലൈയിൽ പ്രവർത്തനം നിർത്തി. ഷെൽ പാക്കിസ്ഥാൻ ബിസിനസ് സൗദിയിലെ വാഫി എനർജിക്ക് കൈമാറി.ടോട്ടൽ എനർജീസ് ബിസിനസ് സിംഗപ്പൂരിലെ ഗൺവോർ ഗ്രൂപ്പിന് വിറ്റൊഴിഞ്ഞു.

ടെലിനോർക്ക് നിയമാനുമതികൾ വൈകിയതിനെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചു. ഫൈസറും പി & ജിയും അടുത്തിടെ പിന്‍മാറി. ഇത് രാജ്യത്തിന് കൂടുതൽ സാമ്പത്തിക തകർച്ച മാത്രമാണ് നൽകിയത്.

വിദേശ നിക്ഷേപകർ മടങ്ങിപ്പോകുന്നതോടെ തൊഴിലാളികളും രാജ്യം വിടുകയാണ്..നികുതി വരുമാനം ഏകദേശം 27,600 കോടി പാക്കിസ്ഥാനി രൂപ ഇടിഞ്ഞു. അതിനാൽ പാക്കിസ്ഥാൻ സർക്കാർ നികുതിയിൽ വൻ ഇളവുകൾ ആലോചിക്കുന്നു:

നികുതിവരുമാനം ഇതോടെ കൂടി കുറയുമെങ്കിലും, “മറ്റുവഴിയില്ല” എന്ന നിലപാടിലാണ് സർക്കാർ. പാക്കിസ്ഥാൻ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം 78 ലക്ഷത്തിൽ നിന്ന് 59 ലക്ഷമായി ഇടിഞ്ഞുകഴിഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു തിരുവനന്തപുരം:...

രാഹുൽ ഗാന്ധിയുടെ ആശയം എൽഡിഎഫ് പ്രകടനപത്രികയിലേക്കും?

രാഹുൽ ഗാന്ധിയുടെ ആശയം എൽഡിഎഫ് പ്രകടനപത്രികയിലേക്കും? തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര...

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ ന്യൂഡൽഹി: ക്രൈസ്തവ...

ഗ്യാസ് ക്ഷാമം; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു തിരുവനന്തപുരം: കടുത്ത വേനൽചൂടിനെ തുടർന്ന് സംസ്ഥാനത്ത്...

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം;...

Related Articles

Popular Categories

spot_imgspot_img