ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി പുതിയ സംവിധാനമൊരുക്കി ആർബിഐ. . തട്ടിപ്പുകാരെ നിയന്ത്രിക്കുന്നതിന് റിസർവ് ബാങ്ക് ഡിജിറ്റൽ പേയ്‌മെന്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം ഒരുക്കുന്നു. യുപിഐ, ഇതിന് മുന്നോടിയായി വിവിധ വശങ്ങൾ പരിശോധിക്കാൻ ആർബിഐ ഒരു സമിതി രൂപീകരിച്ചു. ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകൾ തടയാനാണ് ഡിജിറ്റൽ പേയ്‌മെന്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നത്. ഈ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തെ കുറിച്ച് വിശദമായി പരിശോധിക്കുന്നതിനാണ് സമിതി പ്രവർത്തിക്കുക.
നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന ഈ പ്ലാറ്റ്ഫോം, പേയ്‌മെന്റ് തട്ടിപ്പ് കുറയ്ക്കാനും ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നിയന്ത്രണ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നതിനുമായാണ് പുതിയ സംവിധാനം സജ്ജമാക്കുന്നത്.
2023 സാമ്പത്തിക വർഷത്തിൽ തട്ടിപ്പുകളുടെ എണ്ണം 166 ശതമാനം വർധിച്ചു. 2023- 24 സാമ്പത്തിക വർഷം ആകെ 36075 . കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2023-ൽ ഇത് 13,564 എണ്ണം മാത്രമായിരുന്നു എന്ന് കണക്കുകൾ പറയുന്നു.
മെയ് 30 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് അനുസരിച്ച്, ബാങ്കുകൾ റിപ്പോർട്ട് ചെയ്ത സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.
എൻപിസിഐയുടെ ആദ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഭയ് ഹൂഡയുടെ നേതൃത്വത്തിലായിരിക്കും സമിതി പ്രവർത്തിക്കുക. ഇവരെ കൂടാതെ എൻപിസിഐ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പ്രതിനിധികളേയും സമിതിയിൽ ഉൾപ്പെടുത്തും.