കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി
തിരുവനന്തപുരം: ചിറയിന്‍കീഴിൽ കോളജ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഴൂര്‍ സ്വദേശിനി അനഘ സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം സെമസ്റ്റര്‍ ബിബിടി വിദ്യാര്‍ഥിനിയാണ് അനഘ. ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനഘയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അടുത്ത ദിവസം നടക്കാനിരിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മാനസികവിഷമം മൂലം ജീവനൊടുക്കുന്നുവെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.
മലയാളി ജവാൻ മരിച്ച നിലയിൽ
തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിലായിരുന്നു ബാലു.
അതേസമയം മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
തവനൂർ സെൻട്രൽ ജയിൽ ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് ജയിലിന് സമീപമുള്ള വാടക ക്വാർട്ടേഴ്സിൽ
തവനൂർ സെൻട്രൽ ജയിൽ ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് ജയിലിന് സമീപമുള്ള വാടക ക്വാർട്ടേഴ്സിൽ
മലപ്പുറം തവനൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റൂർ സ്വദേശിയായ എസ്. ബർഷത്ത് (29) ആണ് മരിച്ചത്.
ജയിലിന് സമീപമുള്ള വാടക ക്വാർട്ടേഴ്സിലാണ് മൃതദേഹം തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്. ഏഴ് മാസം മുമ്പാണ് ബർഷത്ത് തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലംമാറ്റം ലഭിച്ച് ചുമതലയേറ്റത്.
വ്യാഴാഴ്ച പകൽ അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു. തുടർന്ന് ജയിലിന് സമീപത്തെ ക്വാർട്ടേഴ്സിലേക്ക് മടങ്ങിയ അദ്ദേഹം, അടുത്ത ദിവസം രാവിലെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമാക്കുന്നതിന് വിശദമായ പരിശോധനയും നടപടികളും പുരോഗമിക്കുകയാണ്.
Summary: Chirayinkeezhu tragedy: Anagha Sudheesh, a third-semester BBT student of Thumba St. Xavier’s College from Azhoor, was found dead. Police have started an investigation.