web analytics

തേങ്ങ വിലയ്ക്കൊപ്പം നില ഉയർന്ന് തെങ്ങിൻ തൈ

തേങ്ങ വിലയ്ക്കൊപ്പം നില ഉയർന്ന് തെങ്ങിൻ തൈ

കട്ടപ്പന: പച്ചത്തേങ്ങവില കിലോയ്ക്ക് 80
രൂപയിലെത്തി നിൽക്കുമ്പോൾ തെങ്ങിൻ തൈയ്ക്കും ആവശ്യക്കാരേറി .

കഴിഞ്ഞവർഷം കൃഷിഭവനുകളിൽനിന്ന് തെ ങ്ങിൻതൈകൾ ഒഴിവാക്കാൻ നെട്ടോട്ടമോടിയിരുന്ന സ്ഥിതി ഇക്കുറി മാറി.

മുൻവർഷത്തേക്കാൾ തൈകളുടെ ആവശ്യം ഇരിട്ടിയിലെത്തിയിട്ടു ണ്ടെന്നാണ് കൃഷിവകുപ്പിൻ്റെ വില യിരുത്തൽ.

മലയോരത്തും ഭാഗി കമായി ഇടനാട്ടിലും നേരിടുന്ന കാ ട്ടുപന്നിശല്യമാണ് കർഷകരുടെ വെല്ലുവിളി. എങ്കിലും തൈകൾ വാങ്ങി നടാൻ ഇവിടങ്ങളിലെ കർഷകരും തയ്യാറാവുന്നുണ്ട്.

12 ലക്ഷം തെങ്ങിൻ തൈകളാണ്
സംസ്ഥാനത്തെ കൃഷിഭവനു കളിലൂടെ ഇക്കുറി വിതരണം ചെയ്യുന്നത്.

യുവതിയെ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ

തേങ്ങയ്ക്ക് വില കയറുന്നത് കണ്ടപ്പോൾത്തന്നെ കൃഷിഭവനുകളിൽ തൈകളുടെ ലഭ്യതയെ കുറിച്ചുള്ള അന്വേഷണം വന്നുതുടങ്ങി.

മുൻ വർ ഷങ്ങളിൽ ജൂണിൽ തുടങ്ങിയിരുന്ന തൈ വിതരണം ഇക്കുറി ഏപ്രിലിലേക്ക് മാറ്റിയിരുന്നു. കാട്ടുപന്നിശല്യമില്ലാത്ത സ്ഥലങ്ങളിലെ കൃഷിഭവനുകളിൽനിന്ന് കൈയോടെ തൈകൾ കർഷകർ വാങ്ങിക്കൊണ്ടുപോകുന്നതാണ്
കണ്ടത്.

തൈകൾ ഫാമുകളിൽ ബുക്കുചെയ്യാനും നേരിട്ട്പോയി എടുക്കാനും കർഷകർക്ക് അനുമതി കൊടുത്തതും ഇത്തവണ ത്തെ താത്പര്യം കണ്ടിട്ടായിരു ന്നു. ഇതുവരെ 3.5 ലക്ഷം വിതര ണം കഴിഞ്ഞു.

നാടൻ, സങ്കരയിനം എന്നീ തൈകളാണുള്ളത്. 50 ശത മാനം സബ്‌സിഡിക്കാണ് നൽകു ന്നത്. നാടന് 50 രൂപയും സങ്കരയി നത്തിന് 125 രൂപയുമാണ് നിൽകേ ണ്ടത്.

സങ്കരയിനത്തിനാണ് ആവശ്യക്കാർ

സങ്കരയിനത്തിനാണ് ആവശ്യക്കാർ കൂടുതലെങ്കിലും അതി നനനുസരിച്ചുള്ള ലഭ്യതയില്ല. സം സ്ഥാനത്ത് 1.24 ലക്ഷം സങ്കരയി നം തൈകളാണ് ഇക്കുറി നൽകുക. ബാക്കി നാടൻ തൈകൾ നൽകും.

കണ്ണൂർ പാലയാട്, കോഴിക്കോട് തിക്കോടി, പരപ്പനങ്ങാടി, ഇരി ങ്ങാലക്കുട, വൈറ്റില, കരുനാ ഗപ്പള്ളി, കഴക്കൂട്ടം, വലിയതുറ എന്നിവടങ്ങളിൽ കൃഷിവകുപ്പിന് തെങ്ങിൻതൈകൾ മാത്രമുണ്ടാക്കുന്ന ഫാമുകളുണ്ട്.

ഇതു കൂടാതെ വകുപ്പിൻ്റെ 56 ഫാമു കളിലും തൈകൾ ഉത്പാദിപ്പിച്ചു. സിപിസിആർഐ. കാർഷിക സർവകലാശാല,

നാളികേര വി കസനബോർഡ് എന്നിവിടങ്ങ ളിലും തൈകൾ ഉത്പാദിപ്പിക്കു ന്നുണ്ട്. 10 വർഷം മുമ്പ് കൃഷിഭവനുകളിലൂടെ വിതരണം ചെയ്തിരുന്നത് 3.92 ലക്ഷം തൈകൾ മാത്രമായിരുന്നു.

കത്തിയുമായി മേയറുടെ വീടിന് സമീപത്തെത്തി ഭീഷണി മുഴക്കി; പരാതിയുമായി ഹണി ബെഞ്ചമിൻ

2028 ആവുമ്പോഴേക്കും ഒരു
ഹെക്ടറിൽനിന്ന് 8,500 നാളികേ രം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് കൃഷിവകുപ്പിനുള്ളത്.

2018-ൽ രൂപവത്കരിച്ച കോക്ക നട്ട് ഡിവലപ്മെൻ്റ് കൗൺസിലാ ണ് ചുക്കാൻ പിടിക്കുന്നത്.

2018-ൽ 7.8 ലക്ഷം ഹെക്ടറു ണ്ടായിരുന്ന തെങ്ങുകൃഷി 2028-ൽ 9.25 ലക്ഷം ഹെക്ടറിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത് .

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള കേരഗ്രാമം പദ്ധതി ലക്ഷ്യമിടുന്നത് ഈ വിസ്തൃതി വർധനയാണ്.

തേങ്ങയ്ക്കൊപ്പം കുതിക്കുന്നു വെളിച്ചെണ്ണ വിലയും.

തേങ്ങ വില ഉയർന്നതോടെ
ആഴ്ചതോറും വെളിച്ചെണ്ണവില കുതിച്ചുകയറുന്നു. 10 മുതൽ 20 രൂപ വരെയാണ് ഒറ്റയടിക്ക് കൂടുന്നത്.

ഒരുകിലോ വെളിച്ചെണ്ണ മില്ലുകളിൽനിന്ന് വാങ്ങാൻ 420-450 രൂപ വരെ കൊടുക്കണം.

കേരഫെഡിന്റെ ‘കേര’ ഉൾപ്പെടെ പ്രമുഖ ബ്രാൻഡുകളുടെയും വില ഉയർന്നു. തേങ്ങ ലഭ്യത കുറഞ്ഞ തും വില കൂടിയതും

വെളിച്ചെണ്ണ ഉത്പാദ നച്ചെലവിലുണ്ടായ വർധനയുമാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

തൃശ്ശൂർ, പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽനിന്നാണ് കൂടുതൽ മില്ലുടമകളും തേങ്ങ വാങ്ങുന്നത്. ഒരുകിലോ തേങ്ങയ്ക്ക് 72-80 രൂപ വരെയാണ് മൊത്തവില.

ഇത് ഉണക്കി കൊപ്രയാക്കി ആട്ടുമ്പോൾ ചെലവ് വീണ്ടും ഉയരും. മഴ ആരംഭിച്ചതോടെ ആവശ്യത്തിന് പച്ചത്തേങ്ങ കിട്ടാനില്ലാ ത്തതും തിരിച്ചടിയായി. പ്രമുഖ ഉത്പാദക രാജ്യങ്ങളിൽ തേങ്ങ ഉത്പാദനം കുറഞ്ഞിട്ടുമുണ്ട്.

ഭക്ഷ്യ എണ്ണ വിലവർധനയ്ക്ക് തടയി ടാൻ കേന്ദ്രം കഴിഞ്ഞദിവസം ഇറക്കുമതി തീരുവ കുറച്ചെങ്കിലും അത് വെളിച്ചെണ്ണ
വിപണിയിൽ പ്രതിഫലിച്ചിട്ടില്ല.

കർണാടകം, തമിഴ്നാട് എന്നിവിടങ്ങ ളിൽനിന്ന് കേരളത്തിലെത്തി നാടൻ തേങ്ങസംഭരിക്കുന്ന ഏജന്റുമാരുണ്ട്.

തേങ്ങാപ്പാൽ, തേങ്ങാപൗഡർ തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് വിദേ ശത്തേക്ക് കയറ്റി അയയ്ക്കുന്ന കേന്ദ്രങ്ങൾ കർണാടകയിലും തമിഴ്‌നാട്ടിലും ആരംഭിച്ചതോടെ ഇടനിലക്കാർ കൂടുതൽ സജീവമായി.

200-220 രൂപയ്ക്ക് തമിഴ്‌നാട്ടിൽ കൊപ്ര കിട്ടും. എന്നാൽ ഗുണനിലവാരം കുറയും. നാടൻ തേങ്ങയുടെ കാമ്പും കൊഴുപ്പും പുതിയ ഇനം തേങ്ങയ്ക്ക് കിട്ടില്ല. ഇതാണ് നാടൻ തേങ്ങയ്ക്ക് ആവശ്യകതയും വിലയും ഉയരാൻ കാരണം.

ഒരു ലിറ്റർ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാൻ
420 രൂപയ്ക്ക് മുകളിൽ ചെലവ് വരുമെന്നാണ് പരമ്പരാഗത മില്ലുടമകൾ പറയുന്നത്.

ശരാ ശരി 1.650-1.700 കിലോ കൊപ്രാ ആട്ടിയാൽ മാത്രമേ ഒരു കിലോ വെളിച്ചെണ്ണ കിട്ടു. ഇത്ര യും കൊപ്ര വേണമെങ്കിൽ 5.200-5.500 കിലോ തേങ്ങ വേണം.

ഒരു കിലോ തേങ്ങ ഉണക്കിയാൽ 300-310 ഗ്രാം കൊപ്രയേ ലഭിക്കൂ. ഒരു കിലോ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുമ്പോൾ 550-600 ഗ്രാം പിണ്ണാക്കും ലഭിക്കും.

ആട്ടിയെ ടുത്ത വെളിച്ചെണ്ണ വിപണിയിലെത്തിക്കു മ്പോൾ ചെലവ് വീണ്ടും കൂടും. തേങ്ങയു ടെയും കൊപ്രയുടെയും വില കൂടുമ്പോൾ

വില വർധിപ്പിക്കാതെ മറ്റ് മാർഗമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. മില്ലുടമകളിൽ ചിലർ ഉത്പ്പാദനം നിർത്തി വെക്കുകയും ചെയ്തിട്ടുണ്ട്.

English Summary :

coconut prices have surged to ₹80 per kilogram, and there’s a growing demand for coconut seedlings. This increase in coconut prices is attributed to various factors

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ട്രംപിന്റെ നൊബേൽ പുരസ്കാരം തടഞ്ഞത് താൻ…

ട്രംപിന്റെ നൊബേൽ പുരസ്കാരം തടഞ്ഞത് താൻ... ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം യുഎസ്...

വാൽപ്പാറയിൽ വീടു തകർത്തു കാട്ടാനയുടെ ആക്രമണം: അമ്മമ്മയും കൊച്ചുമകളും കൊല്ലപ്പെട്ടു

വാൽപ്പാറയിൽ വീടു തകർത്തു കാട്ടാനയുടെ ആക്രമണം: അമ്മമ്മയും കൊച്ചുമകളും കൊല്ലപ്പെട്ടു വാൽപ്പാറ: പുലർച്ചെ...

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില വർധനവ് തടയാൻ നീക്കം

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില...

20 കിലോ ഭാരം കുറച്ചു; ഹിറ്റ്മാൻ ഫിറ്റ്മാനായതിന് പിന്നിൽ

20 കിലോ ഭാരം കുറച്ചു; ഹിറ്റ്മാൻ ഫിറ്റ്മാനായതിന് പിന്നിൽ മുംബൈ: ശരീരം ശ്രദ്ധിക്കുന്നില്ല...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

Related Articles

Popular Categories

spot_imgspot_img