കോഴിക്കോട് ആയഞ്ചേരി പഞ്ചായത്തിൽ മംഗലാട് തേങ്ങാക്കൂടക്ക് തീപിടിച്ച് അപകടം. കിഴക്കയില്‍ സൂപ്പി ഹാജിയുടെ ഉടമസ്ഥതയിലുള്ള വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടയിൽ ഉച്ചക്ക് ഒരുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ നാദാപുരം അഗ്നിരക്ഷാ സേനാംഗങ്ങളാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കിയത്. രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. Coconut grove in Kozhikode caught fire
ആറായിരത്തോളം തേങ്ങ ഈ സമയം ഇവിടെ സൂക്ഷിച്ചിരുന്നു. ഇതില്‍ രണ്ടായിരത്തോളം തേങ്ങ കത്തിനശിച്ചതായാണ് ലഭിക്കുന്ന വിവരം. സ്‌റ്റേഷന്‍ ഓഫീസര്‍ എസ് വരുണിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ സജി ചാക്കോ, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ അനൂപ്, വികെ ആദര്‍ശ്, എസ്ഡി സുദീപ്, പ്രബീഷ് കുമാര്‍, എം സജീഷ്, ശ്യാംജിത്ത് എന്നിവര്‍ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.