web analytics

സീഫുഡ് സൂപ്പിൽ പാറ്റ; റാസല്‍ഖൈമയിലെ റസ്‌റ്റോറന്റിന് ഒരു ലക്ഷം ദിര്‍ഹം പിഴ

പ്രധാന പ്രതികളായ രണ്ട് പേർക്കെതിരെയാണ് കോടതിയുടെ നടപടി

റാസല്‍ഖൈമ: സൂപ്പിൽ പാറ്റയെ കണ്ടെത്തിയതിനെ തുടർന്ന് റസ്‌റ്റോറന്റിന് 100,000 ദിര്‍ഹം പിഴ ചുമത്തി റാസല്‍ഖൈമയിലെ മിസ്ഡിമീനേഴ്‌സ് കോടതി. കേസിലെ പ്രധാന പ്രതികളായ രണ്ട് പേർക്കെതിരെയാണ് കോടതിയുടെ നടപടി. ഒരു പ്രതിയ്ക്ക് 100,000 ദിര്‍ഹം പിഴയും മറ്റൊരാള്‍ക്ക് മറ്റ് അനുബന്ധ ഫീസുകളോടൊപ്പം 5,000 ദിര്‍ഹം പിഴയും ആണ് ചുമത്തിയത്.(Cockroach in Seafood Soup; Restaurant in Ras Al Khaimah fined 1 lakh dirhams)

പരാതിക്കാരി ഭര്‍ത്താവിനൊപ്പം റെസ്റ്റോറന്റിലെത്തി സീഫുഡ് സൂപ്പ് ഓര്‍ഡര്‍ ചെയ്തപ്പോഴാണ് സംഭവം. സൂപ്പിൽ ഇവര്‍ പാറ്റയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രാണിയുടെ 12 സെക്കന്‍ഡുള്ള വീഡിയോ എടുത്ത യുവതി തെളിവു സഹിതം മുനിസിപ്പാലിറ്റിയിലും പൊലീസിലും പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അടുക്കള സാഹചര്യങ്ങള്‍, സുരക്ഷിതമല്ലാത്ത ഭക്ഷണം തയ്യാറാക്കല്‍ രീതികള്‍ എന്നിവയ്‌ക്കൊപ്പം കേടായ കടല്‍ വിഭവങ്ങളില്‍ പാറ്റകളുടെ സാന്നിധ്യവും കണ്ടെത്തി.

റസ്റ്റോറന്റ് ഉടമയ്ക്കും ജീവനക്കാരിലൊരാള്‍ക്കുമെതിരെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ വിളമ്പിയതിനും പാറ്റ അടങ്ങിയ കേടായ സൂപ്പ് നല്‍കിയതിനും ഭക്ഷണം വിതരണം ചെയ്ത് ഇരയുടെ ആരോഗ്യം അപകടപ്പെടുത്തുന്ന പ്രവൃത്തി മനഃപൂര്‍വം ചെയ്തതിനും പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ആണ് ചുമത്തിയിട്ടുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക അമീബിക് മസ്തിഷ്കജ്വരം...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

നവരാത്രി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

നവരാത്രി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച് ദക്ഷിണേന്ത്യൻ ന​ഗരങ്ങളിലെ മലയാളികൾക്ക്...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

Related Articles

Popular Categories

spot_imgspot_img