പുഷ്പങ്ങളുടെ വിസ്മയലോകം തുറന്ന് മറൈൻ ഡ്രൈവ്
പുഷ്പങ്ങളുടെ വിസ്മയലോകം തുറന്ന് 42-ാമത് കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് മറൈൻ ഡ്രൈവിൽ തുടക്കമായി.
ജില്ലാ കളക്ടർ പ്രസിഡന്റ് ആയ എറണാകുളം ജില്ലാ അഗ്രി–ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫ്ലവർ ഷോ ജില്ലാ കളക്ടർ പ്രിയങ്ക ജി ഐഎഎസും എറണാകുളം ലോ ആൻഡ് ഓർഡർ–ട്രാഫിക് ഡിസിപി അശ്വതി ജിജിയും ചേർന്ന് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.
ജനുവരി 4 വരെ നീണ്ടുനിൽക്കുന്ന മേള സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പുഷ്പമേളകളിലൊന്നാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 50,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഇത്തവണ ഫ്ലവർ ഷോ ഒരുക്കിയിരിക്കുന്നത്.
ഏകദേശം 75 ഇനങ്ങളിലായി ഒരു ലക്ഷം ചെടികളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.
തായ്‌ലൻഡ്, സ്കോട്ട്ലാൻഡ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതി ചെയ്ത ചെടികളും പൂനെ, ബംഗളൂരു, ഹൊസൂർ, അഗളികോട്ട, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള അപൂർവ സസ്യങ്ങളുമാണ് പ്രധാന ആകർഷണം.
ഫ്ലവർ ഷോ ജനറൽ കൺവീനർ ടി. എൻ. സുരേഷ്, വൈസ് പ്രസിഡന്റ് പ്രൊഫ. ജേക്കബ് വർഗീസ് കുന്തറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാവിലെ 10 മുതൽ രാത്രി 10.30 വരെയാണ് പ്രദർശന സമയം. മുതിർന്നവർക്ക് 120 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കിഴിവ് നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും.
English Summary
The 42nd Cochin Flower Show has begun at Marine Drive, Ernakulam, showcasing a spectacular world of flowers. Organised by the Ernakulam District Agri-Horticulture Society, the event was inaugurated by District Collector Priyanka G IAS along with Ernakulam DCP Aswathi Jiji. The exhibition, open until January 4, spans 50,000 sq ft and features around one lakh plants from 75 varieties, including rare imports from Thailand, Scotland, and Sri Lanka. The show is open daily from 10 am to 10.30 pm.
cochin-flower-show-2025-inauguration-marine-drive
Cochin Flower Show, Ernakulam, Marine Drive, Flower Exhibition, Kerala News, Horticulture, Tourism, Priyanka G IAS, Aswathi Jiji









